'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി'; നരേന്ദ്രമോദി ആശംസകൾ നേർന്നത് ട്വിറ്ററിലൂടെ

സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് രണ്ടാം തവണയും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനങ്ങള്‍' എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്.
വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഇരുപത് മന്ത്രിമാര്‍ക്കും സത്യാവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാജ്‌ഭവനില്‍ ഗവര്‍ണര്‍ ചായ സല്‍ക്കാരം നല്‍കി.
https://www.facebook.com/Malayalivartha






















