രണ്ടാം തവണ അധികാരത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്

രണ്ടാം തവണ അധികാരത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് .
സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാരത്തിലേറിയ പിണറായി വിജയന്‍ ആശംസകൾ നേരുന്നു’- എന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത് ..
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിക്ക് ശേഷം സിപിഐയിലെ കെ രാജനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി കേരളാ കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഘടകക്ഷി നേതാക്കളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മറ്റു മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
https://www.facebook.com/Malayalivartha






















