പിണറായി മന്ത്രിസഭയില്‍ കൂടുതല്‍ പ്രതീക്ഷ വീണാജോര്‍ജ്ജിലും ശിവന്‍കുട്ടിയിലും

രണ്ടാം പിണറായി മന്ത്രിസഭയില്‍ തനിക്ക് ഏറ്റവും പ്രതീക്ഷ വീണാജോര്‍ജ്ജിലും, വി. ശിവന്‍കുട്ടിയിലുമാണെന്ന് സന്തോഷ്പണ്ഡിറ്റ്.ഇത്തവണ മന്ത്രി ആക്കിയവരില്‍ ഏറ്റവും സന്തോഷം തോന്നിയത് ആരോഗ്യ മന്ത്രിയായി വീണ ജോര്‍ജ് ജിയുടെ വരവാണെന്നും പണ്ഡിറ്റ് പറയുന്നു. കേരളത്തിന്റെ പുതിയ ആരോഗ്യ മന്ത്രിക്കു നല്ല വിദ്യാഭ്യാസം ഉണ്ട് . നിരവധി ചാനലുകളില്‍ 16 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. കഴിഞ്ഞ മന്ത്രിയായ ശൈലജ ജിയെക്കാളും നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും എന്നും കരുതുന്നു .വിദ്യാഭ്യാസ മന്ത്രിയായി വരുന്ന ശിവന്‍ കുട്ടി ജിയും വലിയ പ്രതീക്ഷകള്‍ തരുന്നു .മറ്റെല്ലാ മന്ത്രിമാര്‍ക്കും ആശംസകള്‍..
https://www.facebook.com/Malayalivartha

























