Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ത്രിശങ്കുവില്‍ ജോര്‍ജും പിള്ളയും... ബാലകൃഷ്ണപിള്ളയും പിസി ജോര്‍ജും ഗണേഷ് കുമാറും; മുന്നില്‍ നിന്നും പൊരുതി തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല

01 JULY 2015 08:51 AM IST
മലയാളി വാര്‍ത്ത.

അരുവിക്കര ഫലത്തോടെപി.സി.ജോര്‍ജും ആര്‍.ബാലകൃഷ്ണപിളളയും മകന്‍ ഗണേഷ് കുമാറും ത്രിശങ്കുവിലായി. തെരഞ്ഞെടുപ്പില്‍ വിജയകുമാര്‍ വിജയിച്ചിരുന്നെങ്കില്‍ വീരവാദവുമായി എല്‍ഡിഎഫില്‍ ഇവര്‍ക്ക് ചേക്കാറാമായിരുന്നു. ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കുകയായിരുന്നു ലക്ഷ്യം പക്ഷെ സഖ്യം ചേര്‍ന്നിട്ടും ഒന്നും ചെയ്യാന്‍ പോലും ഇവര്‍ക്കായില്ല.
യു.ഡി.എഫില്‍ നില്‍ക്കേ മുന്നണിക്കെതിരേ അരുവിക്കരയില്‍ സി.പി.എം. മൗനാനുവാദത്തോടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ജോര്‍ജിന്റെയും അഴിമതിക്കെതിരേയെന്ന പേരില്‍ യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിക്കു വേണ്ടി രംഗത്തിറങ്ങിയ ആര്‍. ബാലകൃഷ്ണപിള്ളയുടെയും കെ.ബി ഗണേഷ് കുമാറിന്റെയും രാഷ്ട്രീയ നിലനില്‍പ്പ് തന്നെ തെരഞ്ഞെടുപ്പ് ഫലത്തോടെ ചോദ്യം ചെയ്യപ്പെടുമെന്ന് വ്യക്തമായി കഴിഞ്ഞു.
അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമെന്ന നിലയിലാണ് ജോര്‍ജിനെയും ബാലകൃഷ്ണപിളളയെയും ഗണേഷ് കുമാറിനെയും സി.പി.എം. പ്രോത്സാഹിപ്പിച്ചത്. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും ശക്തമായ പ്രചാരണവുമായാണ് അരുവിക്കരയില്‍ നിറഞ്ഞു നിന്നത്. അഴിമതി ചൂണ്ടിക്കാട്ടിയാണ് പിള്ള യു.ഡി.എഫ് വിട്ടതും.
എന്നാല്‍, ശബരിനാഥന്റെ വിജയവും വിജയകുമാറിന്റെ പരാജയവും പിള്ളയ്ക്കും മകനും എല്‍.ഡി.എഫ്. പ്രവേശനത്തിന് വിലങ്ങു തടിയാണ്. ഇനി ഇടതു മുന്നണിയുടെ ദയാവായ്പ് ലഭിച്ചാല്‍ മാത്രമേ ഇരുവര്‍ക്കും രാഷ്ട്രീയ നിലനില്‍പ്പ് ഉള്ളൂ. വി.എസ്.അച്യുതാന്ദന്‍ കൊടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിളളയെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെതിരേ പാര്‍ട്ടിയില്‍ ചില കോണുകളില്‍ നിന്നും എതിര്‍ ശബ്ദമുണ്ടായപ്പോള്‍ യു.ഡി.എഫിലെ അഴിമതി ചൂണ്ടിക്കാട്ടാന്‍ ഏറ്റവും നല്ല ആയുധം യു.ഡി.എഫ്. വിട്ട പിളളയും മകന്‍ ഗണേഷ് കുമാറുമാണെന്ന നിലപാടെടുത്താണ് ഈ എതിര്‍ശബ്ദത്തെ സി.പി.എം. നേതൃത്വം ഇല്ലാതാക്കിയത്.
ജോര്‍ജിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. യു.ഡി.എഫ്. അഴിമതി മുന്നണിയാണെന്നും ഇതിന്റെ പ്രതിഷേധമായിട്ടാണ് അരുവിക്കരയില്‍ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നുമായിരുന്നു ജോര്‍ജിന്റെ വാദം.
നൂറ്റി ഇരുപതിലേറെ സംഘടനകളാണ് മുന്നണിയിലുളളതെന്നും ജോര്‍ജ് വാദിച്ചിരുന്നു. ഇതില്‍ ഓരോ സംഘടനയുടെയും പത്ത് വോട്ട് വീതം പിടിച്ചിരുന്നെങ്കില്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിക്ക് ഇതില്‍ കൂടുതല്‍ വോട്ട് ലഭിച്ചേനെ.
ബാര്‍കോഴയും സോളാറും നിറഞ്ഞു നിന്ന പ്രചാരണത്തിനിടെയും തിളക്കമാര്‍ന്ന വിജയം യു.ഡി.എഫ്. നേടിയത് ജോര്‍ജിന് കനത്ത തിരിച്ചടിയായി. വി.എസ്.ഡി.പിയുടെ പിന്തുണയോടെ ജോര്‍ജ് നിര്‍ത്തുന്ന സ്ഥാനാര്‍ഥി നാടാര്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന പ്രതീക്ഷയാണ് സി.പി.എം. പുലര്‍ത്തിയത്. ജോര്‍ജിന്റെ സ്ഥാനാര്‍ഥി പിടിക്കുന്ന കുറച്ച് വോട്ടു വിജയകുമാറിന്റെ വിജയത്തിന് സഹായകരമാകുമെന്നും സി.പി.എം പ്രതീക്ഷിച്ചു.
തന്റെ സ്ഥാനാര്‍ഥി കൂടുതല്‍ വോട്ടു നേടുകയും വിജയകുമാര്‍ ജയിക്കുകയും ചെയ്താല്‍ അതു തന്റെ വിജയമാക്കി വിലപേശല്‍ ശക്തിയുമായി എല്‍.എഡി.എഫില്‍ എത്താമെന്ന പ്രതീക്ഷയിലായിരുന്നു ജോര്‍ജ്. എന്നാല്‍ പുലിവാലിലായതു പോലെയായി ജോര്‍ജ്. യുഡിഎഫിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാല്‍ പിസിയെ യുഡിഎഫില്‍ നിന്നും പുറത്താക്കും. ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജും ഗണേഷ്‌കുമാറും വെള്ളം കുടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (5 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (5 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (5 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (5 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (8 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends