Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയെങ്കിലും പഠിക്കണം.... ജനത്തെ വെറുപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും തുടർന്നാൽ പൊടി പോലും കാണില്ല!

21 MAY 2021 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

കോണ്‍ഗ്രസ് കേരളത്തില്‍ വീണ്ടും ജനങ്ങളെ വെറുപ്പിക്കുകയാണ്. വോട്ടു ചെയ്തവരെയും പ്രവര്‍ത്തകരെയും കളിയാക്കുകയാണ് ഇപ്പോള്‍ ഒരു നിര നേതാക്കള്‍.

140 സീറ്റുകളുള്ള കേരളത്തില്‍ 21 സീറ്റുകളിലേക്ക് ചുരുങ്ങിയിട്ടും കോണ്‍ഗ്രസില്‍ അടി തീരുന്നില്ല. പ്രതിപക്ഷ നേതാവ് ആരായിരിക്കണം എന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡില്‍നിന്നു വരെ ആളുവരേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്.

 


കാബിനറ്റ് മന്ത്രിയുടെ പദവിയും ആനൂകൂല്യവും കാറും പത്രാസുമുള്ള പദവിയാണ് പ്രതിപക്ഷേ നേതാവിന്റേതെന്നിരിക്കെ ആ പദവിക്കായാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ പൊരിഞ്ഞ അടി.എങ്ങനെയും യുഡിഎഫിന് ഭൂരുപക്ഷം കിട്ടിയിരുന്നെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി കൂട്ടയടി നടക്കുമായിരുന്നു എന്നതില്‍ സംശയം വേണ്ട.




പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല വേണോ വിഡി സതീശന്‍ വരണമോ എന്നതാണ് ഇപ്പോഴത്തെ ഗുസ്തി. അതൊന്നുമല്ല എ ഗ്രൂപ്പിലെ പഴയ തുര്‍ക്കി 70 വയസുകഴിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവായി വരട്ടെ എന്നതാണ് പോലും മറ്റൊരു പക്ഷം പറയുന്നത്. അതൊന്നുമല്ല, നടത്താനും മിണ്ടാനും വയ്യാതിരിക്കുന്ന ഉമ്മന്‍ ചാണ്ടിതന്നെ പ്രതിപക്ഷ നേതാവാകട്ടെ എന്ന പൂതി കെസി ജോസഫിനെപ്പോലുള്ളവരുടെ മനസിലുണ്ട്.




ജനം മടുത്തു നടതള്ളിയ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയിട്ടും ഈ പാര്‍ട്ടി പഠിക്കുന്നില്ല. കേന്ദ്രത്തിലും വേണ്ട കേരളത്തിലും വേണ്ട എന്നഗതികേടിലായിട്ടും അടിക്കും പിടിക്കും യാതൊരു കുറവുമില്ല. അടിത്തട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലമായെന്നും താഴേത്തട്ടിലെ അണികളെല്ലാം ചോര്‍ന്നുപോയെന്നും ഇവര്‍ മനസിലാക്കുന്നു.

 

കേരളത്തിലെ നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ ഏറെയും എല്‍ഡിഎഫിനെയാണ് ഇത്തവണ പിന്തുണച്ചതെന്ന തീരിച്ചറിവ് കോണ്‍ഗ്രസിനും യുഡിഎഫിനും ഇല്ലാതെ പോയതാണ് കഷ്ടം.

 



69 സീറ്റില്‍ തനിച്ചു ജയിക്കുമെന്നും യുഡിഎഫ് മുന്നണിക്ക് 80 സീറ്റുകള്‍ കിട്ടുമെന്നു വീരവാദം മുഴക്കിയ പാര്‍ട്ടിക്ക് കിട്ടിയത് 41 സീറ്റുകള്‍. വാ പോയ കോടാലികളായി മാറിയ കുറെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ വെറുപ്പിക്കുതയാണെന്ന് ഇനിയും ആ പാര്‍ട്ടി മനസിലാക്കുന്നില്ല.

 


എല്‍ഡിഎഫ് കേരളത്തില്‍ ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലും സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി കോണ്‍ഗ്രസ് ഡല്‍ഹിയിലെ കേരള ഹൗസില്‍ ചര്‍ച്ച വട്ടവട്ടങ്ങളില്‍ അലസരായി നീങ്ങുകയായിരുന്നു.

 




നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മേല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം ചെലുത്തുമെന്നായപ്പോള്‍ പുതുപ്പള്ളിയിലെ വീട്ടിനു മുകളില്‍ വരെ അണികളെ കയറ്റി തറ നാടകം കളിച്ചിട്ടും ഉമ്മന്‍ ചാണ്ടിയ്ക്ക് പുതുപ്പള്ളിയില്‍ വലിയ നേട്ടമൊന്നുമുണ്ടായില്ല. കോണ്‍ഗ്രസില്‍ ജയിച്ച എല്‍എല്‍എമാരില്‍ ഏറെപ്പേര്‍ക്കും പതിനായിരത്തില്‍ താഴെയാണ് ഭൂരിപക്ഷം എന്നതും കോണ്‍ഗ്രസ് പാഠമാക്കുന്നില്ല.

 മുല്ലപ്പള്ളി രാമചന്ദ്രനെയും എംഎം ഹസനെയും മാറ്റി കെ സുധാകരനെയും പിടി തോമസിനെയും നേതൃനിരയിലെത്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പകരം കാലഹരണപ്പെട്ട കെസി ജോസഫിനെപ്പോലുള്ളവര്‍ കോണ്‍ഗ്രസ് തലപ്പത്തെത്തിയാല്‍ ഈ പാര്‍ട്ടിക്ക് വിലാസം തന്നെ നഷ്ടപ്പെടാന്‍ ഏറെക്കാലം വേണ്ടിവരില്ല. ആറു മാസം മുന്‍പ് ഈ തീരുമാനമെടുത്തിരുന്നെങ്കില്‍ യുഡിഎഫിന് ഇത്ര ദയനീയ

തോല്‍വി ഉണ്ടാകുമായിരുന്നില്ല. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നില്‍ വരാതെ കേരളത്തില്‍ കോണ്‍ഗ്രസ് അടുത്ത കാലത്തൊന്നും രക്ഷപ്പെടില്ല.

 




35 വര്‍ഷം കേരളത്തില്‍ സജീവമായി നേതൃനിരിയിലുള്ള രമേശ് ചെന്നത്തില കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം വിഡി സതീശന് നല്‍കുകയാണ് വേണ്ടത്. കോണ്‍ഗ്രസ് ഈ പോക്കുപോയാല്‍ മുസ്ലീം ലീഗ് പോലും യുഡിഎഫ് വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം.


പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ സ്വന്തമാക്കിയാണ് എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പാക്കിരിക്കുന്നത്. 86 സീറ്റുകളില്‍ മത്സരിച്ച സിപിഎം 61 സീറ്റുകള്‍ നേടിയപ്പോള്‍ 25 സീറ്റുകളില്‍ മത്സരിച്ച സിപിഐ 17 ഇടത്ത് വിജയക്കൊടി പാറിച്ചു.  അതേ സമയം 93 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളിലൊതുങ്ങി.

 




മുസ്ലീം ലീഗ് 15 സീറ്റിലും കേരളാ കേണ്‍ഗ്രസ് ജോസഫ് രണ്ടു സീറ്റിലും ചെറുതായി. താഴേത്തട്ടുമുതല്‍ മുന്നണി സംവിധാനം ശക്തിപ്പെടുത്തുകയും അണികളെ ഗ്രൂപ്പിനതീതമായി ഒരുമിച്ചുനിറുത്തുകയും ചെയ്യാതെ കേരളത്തില്‍ യുഡിഎഫ് രക്ഷപ്പെടില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (2 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (3 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (4 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends