പിണറായിയെ വീണ ഞെട്ടിച്ചു....കടുത്ത നിരീശ്വരവാദിയായ പിണറായി വിജയനെ മാത്രമല്ല, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കമ്യൂണിസ്റ്റ് സഖാക്കളെ ആകെമാനം ഞെട്ടിച്ച് വീണ ജോര്‍ജ്ജ്

കടുത്ത നിരീശ്വരവാദിയായ പിണറായി വിജയനെ മാത്രമല്ല, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വീണാ ജോര്‍ജ് കമ്യൂണിസ്റ്റ് സഖാക്കളെ ആകെമാനം ഞെട്ടിച്ചു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും ദൈവമെന്ന സങ്കല്‍പം മിഥ്യയാണെന്നും പഠിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് വീണാ ജോര്‍ജ് ദൈവത്തെ സാക്ഷിയാക്കി ആരോഗമന്ത്രിയായി അധികാരമേറ്റിരിക്കുന്നത്.
ഓര്‍ത്തഡോക്സ് സമുദായ നേതാവിന്റെ ഭാര്യയും ഓര്‍ത്തഡോക്സ് സമുദായ പ്രവര്‍ത്തകയുമാണ് ആറന്‍മുളയില്‍ ഓര്‍ത്തഡോദ്സ് സഭയുടെകൂടി പിന്‍തുണയില്‍ വിജയിച്ച വീണ ജോര്‍ജ്. വീണയുടെ അഭിഭാഷകനായിരുന്ന അച്ഛന്‍ കുര്യാക്കോസ് കേരള കോണ്‍ഗ്രസുകാരനും അമ്മ കേരള കോണ്‍ഗ്രസുകാരിയുമായിരുന്നു എന്നതൊന്നും വീണയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എടുക്കുന്നതിനും മന്ത്രിയാക്കുന്നതിലും തടസമായില്ല.
ഓര്‍ത്തഡോക്സ സഭയുടെ കോളജുകളില്‍ പഠിക്കുകയും ഓര്‍ത്തഡോക്സ് സഭാ സംഘടനകളുടെ ഭാരവാഹിയായിരിക്കുകയും ചെയ്തതൊന്നും വീണയുടെ കുറവായി പാര്‍ട്ടി എടുത്തതുമില്ല.
തിരുവനന്തപുരത്ത് പഠിച്ച കാലത്ത് കുറെക്കാലം എസ്എഫ്ഐയില്‍ ഉണ്ടായിരുന്നു എന്നതും സിപിഎം ചാനലായ കൈരളിയില്‍ ജോലി ചെയ്തതുമാണ് വീണയ്ക്ക് ആറന്‍മുളയില്‍ സീറ്റ് ലഭിക്കാന്‍ ഘടകമായത്. പത്തനംതിട്ട ലോക് സഭാ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി വീണയെ മത്സരിപ്പിച്ചതും സമുദായ വോട്ടുസാധ്യത മുന്‍നിറുത്തിയായിരുന്നു.
മലങ്കര കാതോലിക്കാ ബാവയുടെ ആശിര്‍വാദത്തോടെ പള്ളിയില്‍ മലങ്കര മെത്രാപ്പോലീത്തമാര്‍ കല്യാണം കഴിപ്പിച്ചതോ ഭര്‍ത്താവ് സമുദായ നേതാവായി തുടരുന്നതോ ഒന്നും കമ്യൂണിസ്റ്റുകാര്‍ക്ക് തടസമായില്ല. അരിവാള്‍ ചുറ്റികയില്‍ മത്സരിക്കുന്നതിലും ഓര്‍ത്തഡോക്സ് സഭയുടെ പിന്‍തുണ വാങ്ങിയെടുക്കുന്നതിലും പാര്‍ട്ടിക്ക് തടസമുണ്ടായില്ല.
ഉമ്മന്‍ ചാണ്ടിയെന്ന മഹാനായ നേതാവ് ഓര്‍ത്തഡോക്സ് സമുദായത്തിനുണ്ടായിരിക്കെ വീണയെ പിന്‍തുണയ്ക്കുകയും വീണയെ മന്ത്രിപദവിയില്‍ എത്തിക്കാന്‍ കളമൊരുക്കുകയും ചെയ്തതിനു പിന്നില്‍
സഭയുടെ ഇടപെടലുണ്ടായതുമൊന്നും ഇക്കാലത്ത് പ്രശ്നമാകുന്നില്ല.
ബ്രാഹ്മണ്യത്തിന്റെ അടയാളമായ പൂണൂല്‍ പരസ്യമായി പൊട്ടിച്ചെറിഞ്ഞ ബ്രാഹ്മമണന്‍മാരാണ് ഇഎംഎസ് നമ്പൂതിരിപ്പാടും സീതാറാം യെച്ചൂരിയുമൊക്കെ. ദൃഡപ്രതിജ്ഞ മാത്രം നടത്തുന്ന കമ്യൂണിസ്റ്റ് പാരമ്പര്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും പിണറായി വിജയന് ഞെട്ടലുണ്ടായില്ല. ഒപ്പം റോഷി അഗസ്റ്റിനും കെ കൃഷ്ണന്‍കുട്ടിയും ആന്റണി രാജുവും വി അബ്ദുരഹിമാനും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും അഹമ്മദ് തേവര്‍കോവില്‍ അല്ലാഹു നാമത്തില്‍ മന്ത്രിസ്ഥാനമേറ്റിട്ടും കമ്യൂണിസ്റ്റ്കാര്‍ക്ക് ഞെട്ടിലുണ്ടായില്ല.
സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റിയംഗം കൂടിയാണ് വീണ ജോര്‍ജ്. കമ്യൂണിസ്റ്റാകാന്‍ ദൈവവിശ്വാസം ഉപേക്ഷിക്കണമെന്നനും മതപരമായ ആചാരണങ്ങളില്‍ പങ്കെടുക്കരുതെന്നുമൊക്കെയായിരുന്നു സിപിഎമ്മിന്റെ അലിഖിത പാരമ്പര്യവും പ്രമാണവും.
പാര്‍ട്ടി ഓഫീസില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ കാര്‍മികത്വത്തില്‍ വരണമാല്യം ചാര്‍ത്തിയ എത്രയോ കമ്യൂണിസ്റ്റ് ദമ്പതികളുണ്ട്. ആ പാരമ്പര്യമൊക്കെ മാറ്റിമറിക്കപ്പെടുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍.
പഴയ ദേവസ്വം മന്ത്രി കടകംപള്ളി ശബരിമലയില്‍ അയ്യപ്പനു മുന്നില്‍ കൈ തൊഴുതു നിന്നതും കോടിയേരി ബാലകൃഷ്ണനുവേണ്ടി അജ്ഞാതന്‍ പൂമുടലും കോഴിവെട്ടുപൂജയും നടത്തിയതും സിപിഎമ്മിനു പുറത്തായ കെആര്‍ ഗൗരിയമ്മ ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാന്‍ പോയതുമൊക്കെ പഴയ കഥ.
മരണക്കിടക്കിയില്‍ അന്ത്യശ്വാസം വലിക്കുന്നതിനു മുന്‍പ് കമ്യൂണിസ്റ്റ് മന്ത്രി ടിവി തോമസും കമ്യൂണിസ്റ്റ് എംഎല്‍എ മത്തായി ചാക്കോയുംപള്ളീചച്ചനെ വിളിച്ചുവരുത്തി നല്ല കുമ്പസാരം നടത്തിയതും കാലം മറന്നിട്ടില്ല. മത്തയായി ചാക്കോ മരിക്കുന്നതിനു മുന്‍പ് കുമ്പസാരിച്ച് പാപമോചനം നെടിയെന്നു പറഞ്ഞതായിരുന്നല്ലോ പിണറായി വിജയന്‍ പണ്ടൊരു മെത്രാനച്ചനെ നികൃഷ്ടജീവി എന്നു വിളിച്ചാക്ഷേപിച്ചത്.
എന്തായാലും സര്‍ക്കാര്‍ കാറിനു മുന്നില്‍ ദൈവങ്ങളുടെ ചിത്രം വെച്ച് കമ്യൂണിസ്റ്റ് മന്ത്രിമാര്‍ കളത്തിലിറങ്ങുന്ന കാലവും ഏറെ വൈകാതെ കാണേണ്ടി വന്നേക്കാം. നിരീശ്വരപ്രത്യയശാസ്ത്രത്തെയും സായുധവിപ്ലവത്തെയും സഖാക്കളും ഉപ സഖാക്കളും തള്ളിപ്പറയുന്ന കാലവും വന്നേക്കാം.
"
https://www.facebook.com/Malayalivartha
























