സ്‌കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കും ...വിക്ടേഴ്‌സ് ചാനലിൽ.....

പ്രവേശനോത്സവം ഇല്ലാതെ ജൂൺ ഒന്നിന് തന്നെ പുതിയ അധ്യായന വർഷം ആരംഭിക്കാൻ സാധ്യത ... ...വിക്ടേഴ്സ് ചാനൽ വഴി ജൂൺ ഒന്നിന് തന്നെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് കൈറ്റ് സമർപ്പിച്ച ശുപാർശകൾകൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം
ഈ വർഷവും പ്രവേശനോത്സവം ഉണ്ടാകില്ല. പുത്തൻ യൂണിഫോം, ബാഗ്, ഷൂസ്, ഒന്നും ഈ വർഷവും ഇല്ല. പകരം പുത്തൻ ഫോണും ടി വിയും മതി. പുതുതായി ചുമതലയേറ്റ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ ക്ലാസുകളുടെ വിശദാംശങ്ങൾ തേടി. കഴിഞ്ഞവർഷത്തെ ഡിജിറ്റൽ/ ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്താൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് വേണ്ട മാറ്റങ്ങളോടെയാകും ഇത്തവണ ഓൺലൈൻ ക്ലാസുകൾ ഒരുക്കുക. പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആണ് ആദ്യഘട്ടത്തിൽ വിക്ടേഴ്സിലൂടെ ക്ലാസുകൾ ആരംഭിക്കുക.
പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ക്ലാസിന് പുറമെ സ്കൂൾതലത്തിൽ ബന്ധപ്പെട്ട അധ്യാപകർ ഓൺലൈൻ ക്ലാസ് നടത്തണമെന്ന നിർദ്ദേശവും കൈറ്റ് സർക്കാരിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9-ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകിയത്.
പുതിയ അധ്യാന വർഷത്തിലെ അഡ്മിഷൻ ഓൺലൈൻ വഴി ആരംഭിക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. ഓൺലൈൻ വഴി അപേക്ഷിക്കാൻ കഴിയാത്ത കുട്ടികൾക്ക് ലോക്ക് ഡൗണിന്ശേഷവും അഡ്മിഷൻ നേടാവുന്നതാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍/ ഡിജിറ്റല്‍ ക്ലാസുകള്‍ തുടരുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഓണ്‍ലൈന്‍/ ഡിജിറ്റല്‍ ക്ലാസുകള്‍ കുട്ടികളിൽ വലിയ താല്പര്യം ഉയർത്തുന്നില്ല. ഈ സാഹചര്യങ്ങൾ എല്ലാം മാറി സ്കൂൾ വേഗം തുറക്കാനാകും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha


























