Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ബ്ലാക്ക് ഫംഗസിനെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ പെടുത്തി സംസ്ഥാനം; ലക്ഷണങ്ങൾ ഇവ... ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്

21 MAY 2021 03:58 PM IST
മലയാളി വാര്‍ത്ത

ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ പെടുത്തി സംസ്ഥാനം. മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസെസ്) രോഗത്തിനു കാരണമാകുന്നത്.

വായുവില്‍ നിന്ന് ശ്വാസകോശത്തില്‍ കടക്കുന്ന പൂപ്പലാണ് രോഗമുണ്ടാക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരെയാണു രോഗം ബാധിക്കുന്നത്. എന്നാല്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയല്ല.

കണ്ണിനും മൂക്കിനും ചുറ്റും വേദന ചുവപ്പ് നിറം, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലര്‍ന്ന ഛര്‍ദി, മാനസികാവസ്ഥയിലെ മാറ്റം തുടങ്ങിയവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. മൂക്കടപ്പ്, കറുത്ത നിറത്തില്‍ മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീര്‍വീക്കം, മൂക്കിന്റെ പാലത്തില്‍ കറുത്ത നിറം, പല്ലുകള്‍ക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങല്‍, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസ്സം എന്നിവയുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.

അതേസമയം രാജ്യത്തെ ഇതിനോടകം പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 90 പേരാണ് മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചത്.

ഇന്നലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശി അനീഷയാണ് മരിച്ചത്. പ്രമേഹ രോഗികളും, കാന്‍സര്‍ രോഗികളും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ന് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (34 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (45 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (58 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (19 hours ago)

Malayali Vartha Recommends