Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഒന്നരലക്ഷം ശമ്പളം വേണ്ട; ജനസേവനം മതി

01 JULY 2015 10:03 AM IST
മലയാളി വാര്‍ത്ത.

ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ജനസേവനത്തിന്റെ പന്ഥാവിലേക്ക് 31 കാരനായ കെ.എസ്. ശബരീനാഥന്‍ ഇറങ്ങിയത്. ജി. കാര്‍ത്തികേയന്‍ എന്ന സൗമ്യനും മാന്യനുമായ രാഷ്ട്രീയ നേതാവിന്റെ രണ്ടാമത്തെ പുത്രനായ ശബരി ടാറ്റാ ട്രസ്റ്റിലെ സീനിയര്‍ മാനേജര്‍ പദവിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി വേണ്ടെന്നുവച്ചത്.

ഒന്നര ലക്ഷത്തോളം പ്രതിമാസവരുമാനമുള്ള ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പ് നന്നായി ഒന്നുകൂടി ആലോചിക്കണമെന്ന് ഉപദേശിച്ച സുഹൃത്തുക്കള്‍ക്കുപോലും ശബരിയുടെ സാമൂഹികസേവന സന്നദ്ധതയെക്കുറിച്ച് നന്നായി അറിയാമായിരുന്നു.
ടാറ്റയുടെ കോര്‍പ്പറേറ്റ് ഡിവിഷനില്‍ ജോലി ലഭിച്ചിട്ടും സാമൂഹിക സേവനം ലക്ഷ്യമാക്കി അവരുടെ തന്നെ ട്രസ്റ്റിലേക്ക് മാറിയ ശബരിയെ ഇവര്‍ക്കറിയാമല്ലോ? ശബരിയുടെ ഈ ആത്മാര്‍ഥത മനസിലാക്കിയിട്ടു തന്നെയാണ് ടാറ്റയുടെ പല പ്രധാനപ്പെട്ട സാമൂഹിക സേവന പദ്ധതികളുടെയും ചുക്കാന്‍ അവര്‍ ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും ആദിവാസിമേഖലയിലാണ് പ്രവര്‍ത്തനം.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടുള്ള പല പദ്ധതികളിലും ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധിയാണ് ശബരീനാഥന്‍.
മുള അധിഷ്ഠിതമായ വ്യവസായ മേഖല, ഗ്രാമീണരായ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പോഷകാഹാരമേഖല തുടങ്ങിയ രംഗങ്ങളില്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കേണ്ട നയരൂപീകരണത്തിനുള്ള പല പദ്ധതികളിലും ശബരീനാഥനും ഭാഗഭാക്കാണ്. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച നാഷണല്‍ ബാംബു സിമ്പോസിയത്തിലെ പ്രത്യേക ക്ഷണിതാവായിരുന്ന ഇദ്ദേഹം മുന്നോട്ടുവച്ച പല നിര്‍ദേശങ്ങളും നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

2001 മുതല്‍ 2005 വരെ തിരുവനന്തപുരം എഞ്ചിനിയറിങ് കോളജില്‍ ബി. ടെക്. വിദ്യാര്‍ഥിയായിരുന്ന ശബരി വിദ്യാര്‍ഥി രാഷ്ട്രീയത്തിലും ശോഭിച്ചു. എസ്.എഫ്.ഐ കുത്തകയായിരുന്ന ഈ കോളജില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം മൂന്നു സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ശബരീനാഥന്റെ ശക്തമായ പ്രവര്‍ത്തനം മൂലമാണ്.

യു.കെ.ജി മുതല്‍ ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസുവരെ തിരുവനന്തപുരം ലയോള സ്‌കൂളിലായിരുന്നു ശബരീനാഥന്റെ വിദ്യാഭ്യാസം. പത്തും പന്ത്രണ്ടും ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് ഇദ്ദേഹം വിജയിച്ചത്. 2005ല്‍ ബി.ടെക് പാസായശേഷം ക്യാറ്റ് പരീക്ഷയില്‍ 98.3 ശതമാനം മാര്‍ക്കോടെ ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയിലുള്ള ബിസിനസ് സ്‌കൂളായ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം നേടി. അവിടെനിന്ന് എം.ബി.ഏയും കരസ്ഥമാക്കി. ഈ മാനേജ്‌മെന്റ് സ്‌കൂളിലെ പഠനകാലത്ത് മികച്ച സ്റ്റുഡന്റ് എന്ന നിലയില്‍ കോളജ് കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (5 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (5 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (5 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (5 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (8 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends