ബ്ലാക്ക് ഫംഗസ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് നാല് പേര് മരിച്ചു; മരണപ്പെട്ടത് ചികിത്സയിലുണ്ടായിരുന്നവർ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് നാല് പേര് കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. രണ്ടു പേര് എറണാകുളം സ്വദേശികളും രണ്ടു പേര് പത്തനംതിട്ട സ്വദേശികളുമാണ്.
നാല് കേസുകളും ആദ്യം എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പത്തനംതിട്ട സ്വദേശിയായ ഒരാളെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു പേര് സംസ്ഥാനത്തു ശനിയാഴ്ച മരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























