കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

തിരൂര്‍ കല്‍പകഞ്ചേരി കാവപ്പുരയില്‍ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. കാവപ്പുര മദ്രസയ്ക്ക് സമീപം താമസിക്കുന്ന മച്ചിഞ്ചേരി തൂമ്ബില്‍ ഹമീദിന്റെ മകന്‍ ശബീബ് (24) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകുന്നേം 6 മണിക്ക് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം.
തിരൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: കൗലത്ത്, സഹോദരങ്ങള്‍: ഹസീബ്, ശുഐബ്, അന്‍സബ്, ഷിഫ്‌ന, ഹസ്‌ന.
https://www.facebook.com/Malayalivartha
























