തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകും, ശക്തമായ മഴയ്ക്കും സാധ്യത! ബുധനാഴ്ചയോടെ യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്ത് എത്തും

കേരളത്തില്‍ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുനമര്‍ദം രാവിലെയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റയും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ചയോടെ യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്ത് എത്തും.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാള്‍ ഉള്‍ക്കടലില്‍ മീന്‍പിടുത്തം നിരോധിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരും സ്ഥിതി വിലയിരുത്തി. കേരളത്തില്‍ തിരുവനന്തപുരം അടക്കം തെക്കന്‍ ജില്ലകളില്‍ മഴ തുടരും.
കേരളത്തിലേക്കുള്ള കാല വര്‍ഷത്തിന്റെ വരവും കൂടിയാകുന്നതോടെ വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കാലവര്‍ഷം കേരളത്തിലേക്കെത്തുന്നതും , യാസ് ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമര്‍ദവും ചേര്‍ന്ന് മധ്യ കേരളത്തിനും തെക്കന്‍ കേരളത്തിനുമിടയില്‍ മഴ തുടരും.
അതേസമയം, ബുധനാഴ്ചയോടെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, മലപ്പുറം, കോഴിക്കോട് കോട്ടയം, ഇടുക്കി ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























