അത്രയൊക്കെ പറ്റുമോ... സിബിഐ ഡയറക്ടറുടെ അന്തിമ പട്ടികയില്‍ ലോക്‌നാഥ് ബെഹ്‌റയും; സി.ബി.ഐ. ഡയറക്ടറെ ഇന്നറിയാം; കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ മുന്‍പരിചയമുള്ള മൂന്ന് മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്നാണ് തെരഞ്ഞെടുപ്പ്

സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്‌റയെ സംബന്ധിച്ച് ഇന്ന് അതി നിര്‍ണായകമാണ്. ലോക്‌നാഥ് ബഹ്‌റ സിബിഐ ഡയറക്ടറാകുമോ ഇല്ലയോ എന്ന് ഇന്നറിയാം.
സി.ബി.ഐ.യുടെ പുതിയ ഡയറക്ടറെ തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതി യോഗം ചേര്‍ന്നാണ് തീരുമാനിക്കുന്നത്. സി.ബി.ഐ. ഡയറക്ടര്‍ ആര്‍.കെ. ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാല്‍ പ്രവീണ്‍ സിന്‍ഹയാണ് താത്കാലിക ചുമതല വഹിക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ മുന്‍പരിചയമുള്ള മൂന്ന് മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരെ പഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് വകുപ്പ് തീരുമാനിക്കുകയും ഇതില്‍നിന്നൊരാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
1985-86 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥരെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ കേരള പോലീസ് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ പേരും അന്തിമപട്ടികയിലുണ്ട്. 2009ല്‍ എന്‍.ഐ.എ.യുടെ ആദ്യ സംഘത്തിലുണ്ടായിരുന്നതും മുന്‍പ് സി.ബി.ഐ.യില്‍ പ്രവര്‍ത്തിച്ച പരിചയവുമാണ് ബെഹ്‌റയെ പരിഗണിക്കാന്‍ കാരണം. പശ്ചിമബംഗാളിലെ പുരുലിയയില്‍ ഹെലികോപ്റ്ററില്‍ ആയുധം നിക്ഷേപിച്ചത്, മുംബൈ സ്‌ഫോടനപരമ്പര തുടങ്ങിയ കേസുകള്‍ ബഹ്‌റ അന്വേഷിച്ചിട്ടുണ്ട്.
എന്‍.ഐ.എ. മേധാവി വൈ.സി. മോദി, അതിര്‍ത്തി രക്ഷാസേന ഡയറക്ടര്‍ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ രാകേഷ് അസ്താന, സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റുപ്രമുഖര്‍.
സി.ബി.ഐ, ദേശീയ സുരക്ഷാ ഏജന്‍സി എന്‍.ഐ.എ എന്നിവയില്‍ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തിയാണ് ബെഹ്‌റ. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള കേസ് അന്വേഷണ മികവിന് 2009ല്‍ രാഷ്ട്രപതിയുടെ പ്രത്യേക മെഡലും ലഭിച്ചു.
1999ല്‍ രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ഗ്രെഹാം സ്‌റ്റെയിന്റേയും ഹിന്ദി കവയത്രി മധുമിതാ ശുക്ലയൂടെ കൊല അന്വേഷണം, ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരണ്‍ പാണ്ഡ്യയുടെ കൊല അന്വേഷണം, 1992ലെ ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍ കേസിന്റെ മേല്‍നോട്ട ചുമതല,
ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലേക്ക് ഇന്ത്യ അയച്ചു, സൈബര്‍ ലോകത്ത് തീവ്രവാദികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി, ഇന്ത്യയിലെ തീവ്രവാദികള്‍ക്ക് പണം ഒഴുകുന്ന വഴികള്‍ കണ്ടെത്തി, ഖാണ്ഡഹാര്‍ വിമാന റാഞ്ചല്‍, അമേരിക്കന്‍ അന്വേഷണ രീതിയുടെ സാധ്യതകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു, പ്രതികളെ ചോദ്യം ചെയ്യുന്നതിന് അത്യാധുനിക സംവിധാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗിച്ചു, കുറ്റന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലും സൈബര്‍ ക്രൈമിലും ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കി എന്നിവയാണ് ബഹ്‌റ അന്വേഷിച്ച കേസുകളും നേട്ടങ്ങളും.
വിമര്‍ശകരെപ്പോലും ഞെട്ടിപ്പിക്കുന്ന സര്‍വീസ് ചരിത്രമുള്ളയാളാണ് ലോക്‌നാഥ് ബഹ്‌റ. സംസ്ഥാന ഡിജിപിയായി സ്ഥാനമേറ്റെടുത്ത ലോക്‌നാഥ് ബഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനും ഏറെ സുസമ്മതനാണ്. സംസ്ഥാനത്തെ പല പ്രതിസന്ധി ഘട്ടങ്ങളിലും സര്‍ക്കാരിന് ഒപ്പം നിന്നു പ്രവര്‍ത്തിച്ചു. എന്തിന് ഈ കോവിഡ് കാലത്ത് പോലും പോലീസിന്റെ സേവനം ഇത്രയും മഹത്തരമാക്കിയത് ബഹ്‌റയയുടെ നോട്ടം ഒന്നുകൊണ്ട് മാത്രമാണ്.
"
https://www.facebook.com/Malayalivartha
























