'ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചത്'; ഒഎന്‍വി പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി തമിഴ് കവി വൈരമുത്തു

ഒഎന്‍വി പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി തമിഴ് കവി വൈരമുത്തു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തില്‍ മൂന്നു വര്‍ഷമായിട്ടും കേസ് എടുത്തിട്ടില്ല. കുറ്റം തെളിയുംവരെ ആരോപണ വിധേയന് നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും വൈരമുത്തു പറഞ്ഞു.
പുരസ്കാരം നല്‍കുന്നത് പുനഃപരിശോധിക്കാന്‍ അവാര്‍ഡ് നിര്‍ണയ സമിതി തീരുമാനിച്ചതിനു പിന്നാലെയാണ് വൈരമുത്തുവിന്റെ പ്രതികരണമുണ്ടായത്. വൈരമുത്തുവിനെതിരെ 'മീടൂ' ആരോപണം അടക്കം ഉയര്‍ന്നിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് പുരസ്കാരം നല്‍കുന്നത് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























