കൊറോണ ബാധിതയായ 'അമ്മ പ്രസവത്തെ തുടർന്ന് മരിച്ചു..ജനിച്ച ഉടൻ അമ്മ നഷ്ടപെട്ട കുഞ്ഞിന് അമ്മമാരായി എത്തിയത് നിരവധി പേർ .. കുഞ്ഞിന് അലർജി പ്രശ്നമുള്ളതിനാൽ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പരന്നതോടെയാണ് നിരവധി അമ്മമാർ മുലപ്പാൽ നൽകാനായി തയ്യാറായി വന്നത്

കൊറോണ ബാധിതയായ 'അമ്മ പ്രസവത്തെ തുടർന്ന് മരിച്ചു..ജനിച്ച ഉടൻ അമ്മ നഷ്ടപെട്ട കുഞ്ഞിന് അമ്മമാരായി എത്തിയത് നിരവധി പേർ .. കുഞ്ഞിന് അലർജി പ്രശ്നമുള്ളതിനാൽ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പരന്നതോടെയാണ് നിരവധി അമ്മമാർ മുലപ്പാൽ നൽകാനായി തയ്യാറായി വന്നത് .
32കാരിയായ മിനാൽ വെർനേകർ എന്ന നാഗ്പുരിലെ എച്ച്.ആർ കൺസൽട്ടൻറ് ആണ് പ്രസവിച്ച് നിമിഷങ്ങൾക്കുള്ളിൽ മരണപ്പെട്ടത് . കൊറോണ സ്ഥിരീകരിച്ചതോടെ മിനാലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ജന്മം നൽകി സെക്കൻറുകൾക്കുള്ളിൽ മിനാലിന് ഹൃദയാഘാതമുണ്ടാകുകയും മരിച്ചു .
മിനാൽ കുഞ്ഞിനായി കണ്ടുവെച്ചിരുന്ന ഇവാൻ എന്ന പേരുതന്നെയാണ് കുഞ്ഞിന് ഇട്ടത്. കുഞ്ഞ് ഇവാന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അലർജി പ്രശ്നമുള്ളതിനാൽ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു . തുടർന്ന് കുഞ്ഞു ഇവാന് മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പരന്നതോടെ നിരവധി അമ്മമാർ പാലൂട്ടാൻ തയ്യാറാവുകയായിരുന്നു
ഭാര്യ മരിച്ചത് അറിഞ്ഞ ശേഷം ഞങ്ങളുമായി ബന്ധപ്പെട്ട അമ്മമാരോട് ഞാനും കുടുംബവും നന്ദിയുള്ളവരായിരിക്കും... ഞങ്ങളുടെ കുഞ്ഞിന് മറ്റു പാലുകൾ അലർജിയായതിനാൽ നിരവധി സ്ത്രീകൾ ദിവസവും കുഞ്ഞിനായി മുലപ്പാൽ നൽകുന്നു. മനുഷ്യത്വപരമായ ഈ പ്രവൃത്തിമൂലം ഞങ്ങളുടെ കുഞ്ഞ് അതിജീവിക്കുകയും ആശുപത്രി വിടുകയും ചെയ്തു’ -ഇവാന്റെ പിതാവ് ചേതൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























