നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ മുന്നണി വിടില്ല; മുന്നണി മാറുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് ആര്‍.എസ്.പി

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണി മാറില്ലെന്ന് ആര്‍.എസ്.പി. എന്നാല്‍ ഉചിതമായ സമയത്ത് മാറ്റം വേണ്ടി വന്നാല്‍ മാറുമെന്നും എ.എ അസീസ് പറഞ്ഞു. " ആര്‍.എസ്.പി.യില്‍ പൊട്ടിത്തെറിയില്ല. മുന്നണി മാറണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണി മാറില്ല. ഉചിതമായ സമയത്ത് മാറ്റം വേണ്ടി വന്നാല്‍ മാറും." അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്ന് സ്വന്തം ആവശ്യത്തിനാണ്. ബി.ജെ.പിയുമായും മതമൗലിക പാര്‍ട്ടികളുമായും സി പി എം സഖ്യമുണ്ടാക്കിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍. യു.ഡി.എഫിനെ മുന്നണിയായി തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തന്റെ ഭാഗത്തു നിന്നു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നടപടി ഉണ്ടാകില്ലെന്നു ഷിബു ബേബി ജോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























