പാലക്കാട് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിതിര്‍ക്കുള്ള മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരു മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വസന്തയാണ് മരിച്ചത്. പാലക്കാട് കൊട്ടശ്ശേരി സ്വദേശിയാണ് വസന്ത. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിതിര്‍ക്കുള്ള മരുന്ന് ക്ഷാമം രൂക്ഷമായി തുടരുകയാണ്.
17 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ആന്റി ഫംഗല്‍ മരുന്നായ ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ ബി എന്നിവയുടെ സ്റ്റോക്ക് കഴിഞ്ഞ ദിവസം തീര്‍ന്നിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു.
ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിൾ, സെന്റിനല്‍ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്.
74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 13, കോഴിക്കോട് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കൊല്ലം, വയനാട് 4 വീതം, ആലപ്പുഴ, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha



























