പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. വേശാല നെല്യോട്ട് വയലിലെ കെ.പ്രശാന്തിനെയാണ് (35) മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലസംഘം പ്രവര്‍ത്തകനെയാണു പ്രശാന്ത് പീഡിപ്പിച്ചത്. ഒരാഴ്ച മുന്‍പ് ബാലസംഘം പ്രവര്‍ത്തനത്തിന് എത്തിയ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാന്‍ പൊലീസ് കേസെടുക്കുകയായിരുന്നു.തിങ്കളാഴ്‌ച്ച രാത്രിയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നെല്യോട്ട് വയല്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തിനെ പീഡന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും മയ്യില്‍ ഏരിയാ കമ്മിറ്റി നീക്കം ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha


























