കതിര്‍മണ്ഡപം ജങ്കാറില്‍...... മഴയില്‍ വീട് വെള്ളത്തിലായതോടെ ജങ്കാറില്‍ കതിര്‍മണ്ഡപം ഒരുക്കി കര്‍ഷകതൊഴിലാളിയുടെ മകളുടെ താലിക്കെട്ട്

കതിര്‍മണ്ഡപം ജങ്കാറില്‍...... മഴയില്‍ വീട് വെള്ളത്തിലായതോടെ ജങ്കാറില്‍ കതിര്‍മണ്ഡപം ഒരുക്കി കര്‍ഷകതൊഴിലാളിയുടെ മകളുടെ താലിക്കെട്ട്.
തകഴി തെന്നടി അരുണ്‍ നിവാസില്‍ കുഞ്ഞുമോന്റെയും രമണിയുടെയും മകള്‍ ആതിരയുടെയും ചെങ്ങന്നൂര്‍ എണ്ണക്കാട് കോയിപ്പള്ളി വീട്ടില്‍ ചെല്ലപ്പന്‍ - ചെല്ലമ്മ ദമ്പതികളുടെ മകന്‍ അഖിലിന്റെയും വിവാഹമാണ് ഇന്നലെ ജങ്കാറില്‍ നടന്നത്.
മേയ് 22ന് തകഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇവരുടെ വിവാഹം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെട്ടതോടെ ജൂണ്‍ 5ന് വധൂഗൃഹത്തില്‍ വിവാഹം നടത്താനായി മാറ്റി.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ തോരാ മഴയില്‍ വീടും പരിസരവും വെള്ളക്കെട്ടായി. ദുബായില്‍ ജോലിയുള്ള അഖില്‍ ലീവ് കഴിഞ്ഞു നില്‍ക്കുന്നതിനാല്‍ വിവാഹം വീണ്ടും മാറ്റാനാവില്ല. യാത്രാവിലക്ക് മാറുന്ന മുറയ്ക്ക് തിരിച്ചു പോയില്ലെങ്കില്‍ ജോലി വെള്ളത്തിലാവും. ഈ ഇടവത്തില്‍ കല്യാണം നടന്നില്ലെങ്കില്‍ ആതിരയ്ക്ക് ഒരുവര്‍ഷം സമയം കൊള്ളില്ലെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞിരിക്കുന്നത്.
സമീപത്ത് കൈനകരിയില്‍ ലോഡുമായി വരുന്ന ടിപ്പര്‍ ലോറികള്‍ ആറിന് കുറുകെ കടത്താന്‍ ഉയോഗിക്കുന്ന ജങ്കാര്‍ വാടകയ്‌ക്കെടുത്ത് കതിര്‍മണ്ഡപമൊരുക്കിയാലെന്തെന്ന് പെണ്ണിന്റെ ബന്ധുക്കള്‍ ചിന്തിച്ചത് അങ്ങനെയാണ്.
ചെറുക്കന്റെ കൂട്ടര്‍ക്കും സമ്മതം. ജങ്കാര്‍ 15000 രൂപ ദിവസ വാടകയ്‌ക്കെടുത്തു.പമ്പയാറിന്റെ തീരത്ത് തെന്നടി പള്ളിത്തോട്ടില്‍ വധൂഗൃഹത്തിനു സമീപം ജങ്കാറെത്തിച്ച് അത്യാവശ്യം അലങ്കാരപ്പണികള്‍ ചെയ്തു. ഇന്നലെ പകല്‍ 12നായിരുന്നു വിവാഹചടങ്ങി.
വരന്റെ വീട്ടില്‍ നിന്നും പത്തുപേരും വധുവിന്റെ വീട്ടില്‍ നിന്നും പത്തുപേരും മാത്രം ചടങ്ങില്‍ പങ്കാളികളായി. പങ്കെടുത്തവര്‍ക്ക് ഊണ് പാഴ്‌സലായി നല്‍കുകയും ചെയ്തു. അങ്ങനെ വിവാഹം മംഗളമായി.
"
https://www.facebook.com/Malayalivartha