സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം കുറയ്ക്കാന്‍ കര്‍ശനനിയന്ത്രണം... സംസ്ഥാനത്തുടനീളം കൂടുതല്‍ പോലീസിനെ വിന്യസിച്ചു, ഹ്രസ്വദൂരയാത്രയ്ക്കും ജില്ലവിട്ടുള്ള യാത്രയ്ക്കും സത്യവാങ്മൂലം നിര്‍ബന്ധം

സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം കുറയ്ക്കാന്‍ അടുത്ത ബുധനാഴ്ചവരെ തീരുമാനിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തുടനീളം കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണു കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയത്. ഇന്നലെ മുതല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
പ്രഭാത, സായാഹ്ന നടത്തം, മൊെബെല്‍, കമ്പ്യൂട്ടര്‍ കടകളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ച ഇളവുകളെല്ലാം പിന്‍വലിച്ചു. ഹ്രസ്വദൂരയാത്രയ്ക്കും ജില്ലവിട്ടുള്ള യാത്രയ്ക്കും സത്യവാങ്മൂലം നിര്‍ബന്ധമായി കൈയ്യില്‍ കരുതണം
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ (പാഴ്സല്‍ മാത്രം), വ്യവസായസ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃതവസ്തുക്കള്‍ വില്‍ക്കുന്നവ, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് തുറക്കാനുള്ള അനുമതിയുണ്ട്.
"
https://www.facebook.com/Malayalivartha