ഒരുവാക്ക് നേരത്തെ പറഞ്ഞെങ്കില്‍... പാലക്കാട് മലയാളികള്‍ തോല്‍പ്പിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന; അന്തിമ തീരുമാനമെടുക്കുക പ്രധാനമന്ത്രി; കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കാന്‍ നീക്കം; മെട്രോമാന്റെ പ്ലാനിംഗ് രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കണക്കുകൂട്ടല്‍

അങ്ങനെ ആയൊരു സത്യം കൂടി ഉടന്‍ പുറത്തുവരും. മലയാളികള്‍ തോല്‍പ്പിച്ച് വിടുന്നവരെങ്കിലും അവരുടെ കഴിവ് രാജ്യത്തിനായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ കൂട്ടത്തില്‍ ഇപ്പോള്‍ ഇ ശ്രീധരനും എത്തിയിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന മെട്രോമാന്‍ ഇ ശ്രീധരനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ശ്രീധരനെ കൂടാതെ സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് കേന്ദ്രമന്ത്രിസഭാ പരിഗണന പട്ടികയില്‍ ഉള്ളത്.
രണ്ട് ദിവസം നീളുന്ന ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് വിവരം. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്.
കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇ ശ്രീധരന്റെയുള്‍പ്പെടെ പേരുകള്‍ പരിഗണിപ്പെടുന്നത്. ഘടക കക്ഷികളിലെ ജെഡിയുവിന് കൂടി പ്രാധാന്യം നല്‍കി പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക.ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. തുടര്‍ന്ന്, പുതിയതായി ആരൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും.
കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ ജയിക്കുമെന്നാണ് കണക്കുകൂട്ടിയത്. അവസാന നിമിഷം വരെ പ്രതീക്ഷ നല്‍കിയെങ്കിലും തോറ്റുപോയി. രാഷ്ട്രീയഗോദയിലെ ആദ്യമത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും മെട്രോമാന്‍ ഇ. ശ്രീധരന് ഔദ്യോഗികവും അനൗദ്യോഗികവുമായ ജോലിത്തിരക്കുകളില്‍ നിന്നു മോചനമില്ലെന്നു പറയാം. ഡിഎംആര്‍സിയില്‍നിന്നു സ്ഥാനമൊഴിഞ്ഞെങ്കിലും 3 സുപ്രധാന പദ്ധതികളിലാണ് ഇപ്പോഴും അദ്ദേഹം സമയം ചെലവഴിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ഉത്തരവാദിത്തം ഇപ്പോഴുമുണ്ടെന്നു ചുരുക്കം.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ്' (എഫ്ആര്‍എന്‍വി) എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക പ്രസിഡന്റായ ഇ.ശ്രീധരന്‍ ഇപ്പോഴും ഈ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ ജോലിയിലിരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയുമായി പ്രവര്‍ത്തിച്ചുതുടങ്ങിയത്. 2008 ജൂണില്‍ സ്ഥാപിതമായതാണ് ഈ സംഘടന.
ജമ്മു ആന്‍ഡ് കശ്മീരിലെ ദാല്‍ തടാകം ശുചീകരിക്കുന്ന ദൗത്യമാണ് ഇ. ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുന്ന മറ്റൊരു സുപ്രധാന പദ്ധതി. 2019 ഒക്ടോബറില്‍ ജമ്മു ആന്‍ഡ് കശ്മീര്‍ ഹൈക്കോടതിയാണ് ഇത്തരമൊരു പദ്ധതിക്കു മേല്‍നോട്ടം വഹിക്കാന്‍ ശ്രീധരനെ ചുമതലപ്പെടുത്തിയത്. 3,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഈ പ്രായത്തിലും കര്‍മ്മനിരതനായ മെട്രോമാനെ രാജ്യത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി.
"
https://www.facebook.com/Malayalivartha