കൊടകര കുഴല്‍പ്പണക്കേസില്‍ ഇരുട്ടില്‍ തപ്പി കേരള പോലീസ്... കുഴല്‍ പണ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കി സിപിഎം.... പാർട്ടിയും മുഖ്യമന്ത്രിയും രണ്ടു തട്ടിലോ?

കൊടകര കുഴല്‍പ്പണക്കേസില്‍ ഇരുട്ടില്‍ തപ്പി കേരള പോലീസ്. കവര്‍ച്ച അന്വേഷിക്കാന്‍ മാത്രമാണ് തങ്ങള്‍ക്ക് അധികാരമെന്ന നിയമോപദേശം ഉന്നത പോലീസ് വ്യത്തങ്ങള്‍ സര്‍ക്കാരിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ സി പി എമ്മിന്റെ ആവശ്യം അതല്ല.
കുഴല്‍ പണ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന നിര്‍ദ്ദേശം സിപിഎം സര്‍ക്കാരിന് നല്‍കി കഴിഞ്ഞു. എന്നാല്‍ കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
മുഖ്യമന്ത്രി അക്കാര്യം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. കുഴല്‍പ്പണ കേസ് ശരിയായ വിധത്തില്‍ അന്വേഷിച്ചാല്‍ കെ.സുരേന്ദ്രനെ ഉള്‍പ്പെടെ കുരുക്കാന്‍ കഴിയുമെന്നാണ് സി പി എം സംസ്ഥാന നേതൃത്വം സര്‍ക്കാരിനെ അറിയിച്ചത്.
സര്‍ക്കാര്‍ എന്തു തന്നെ തീരുമാനിച്ചാലും സി പി എം ഔദ്യോഗികമായി ഇതില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ല. പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം സന്നദ്ധമാകണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സിക്ക് വിട്ടാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ഏജന്‍സിക്ക് കുഴല്‍പ്പണം വന്ന വഴി അന്വേഷിക്കാന്‍ സ്‌കോപ്പില്ല. പക്ഷേ പാര്‍ട്ടിക്ക് മനസിലാവില്ല. കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ച് ബി ജെ പിയെ വെള്ളത്തിലാക്കുക എന്ന ഉദ്ദേശം മാത്രമാണ് സി പി എമ്മിനുള്ളത്.
ഓരോ ദിവസവും പുതിയ പുതിയ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടികരിക്കുന്നതെന്ന് സിപിഎം ഔദ്യോഗികമായി വിശദീകരിക്കുന്നു. അതുകൊണ്ട് പുറത്തുവന്ന എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.
പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം സന്നദ്ധമാകണമെന്ന് സി പി എം ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ കുഴല്‍പ്പണ കേസില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടുതട്ടിലായിരിക്കുകയാണ്.
മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്യയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നിട്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതില്‍ കേസെടുത്തിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. കാരണം എപ്പോള്‍ വേണമെങ്കിലും ആരോപണം ഉന്നയിച്ച സുന്ദരയ്യ കാലുമാറാം. അങ്ങനെ സംഭവിച്ചാല്‍ അതി സര്‍ക്കാരിനും പോലീസിനും നാണക്കേടായി മാറും. സി പി എം ആകട്ടെ ഇതില്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണമൊഴുക്കി നടത്തിയ നിരവധി സംഭവങ്ങളില്‍ ഒന്നാണ് പണം നല്‍കി സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാനുളള ശ്രമമെന്ന് സിപിഎം പറയുന്നു. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലഴിക്കാനുളള തുക ഇലക്ഷന്‍ കമ്മിഷന്‍ നിശ്ചിയിച്ചിട്ടുണ്ട്. ആ പരിധിക്കപ്പുറത്ത് ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയപാര്‍ട്ടികളുടെ കണക്കിലാണ് വരിക. ഒരു പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ പണം ചെലവഴിക്കാം. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപി സമര്‍പ്പിച്ച കണക്കില്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് സി പി എമ്മിന്റെ ആവശ്യം.
കേന്ദ്ര ഏജന്‍സിക്ക് വിട്ടാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണെന്ന് കോടിയേരി പറഞ്ഞു.. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജന്‍സിയാണ് ഇഡി. അവര്‍ മുന്‍കൈ എടുത്തില്ല എന്നുളളത് തന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നതായി കോടിയേരി പറഞ്ഞു.
ബി ജെ പിക്കെതിരായ കേസ് ഇ.ഡി. അന്വേഷിക്കുമെന്ന് ആരും കരുതുന്നില്ല. സിപിഎമ്മും കരുതുന്നില്ല. എന്നാല്‍ ഇഡിയെ കൊണ്ടുവന്ന് തല്‍കാലം കേസ് ഒതുക്കുമെന്ന ഭയമാണ് സി പി എമ്മിനുള്ളത്. അതിനുള്ള സാധ്യത മുഖ്യമന്ത്രിയും തള്ളുന്നില്ല. എന്നാല്‍ ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെയും ബി ജെ പിയെയും പിണക്കാന്‍ പിണറായി തയ്യാറല്ല. ഉത്തരേന്ത്യന്‍ മോഡല്‍ കള്ളപ്പണ ഇടപാടാണ് കേരളത്തില്‍ നടന്നതെന്ന് സിപിഎം കരുതുന്നു. അപ്പോഴും കള്ളപണത്തിന്റെ വരവ് അന്വേഷിക്കാന്‍ കേരള പോലീസിന് കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മാത്രമാണ് നിയമത്തിന്റെ പിന്‍ബലം.
സി പി എമ്മിന്റെ തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നാല്‍ അത് മോദി പേടിയായി കുറഞ്ഞ പക്ഷം കോണ്‍ഗ്രമെങ്കിലും വൃഖ്യാനിക്കും. എന്നാല്‍ തന്റെ തീരുമാനം ശരിയാണെന്നു തന്നെയാണ് മുഖ്യമന്ത്രി കരുതുന്നത്. പാര്‍ട്ടിയുടെ യോജിപ്പും വിയോജിപ്പും അദ്ദേഹം കണക്കിലെടുക്കുന്നില്ല.
"
https://www.facebook.com/Malayalivartha