ബി.ജെ.പി കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം.... സുരേന്ദ്രന്റെ മകനും ധര്‍മ്മരാജനുമായി ഫോണില്‍ ബന്ധപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തല്‍

ബി.ജെ.പി കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം. സുരേന്ദ്രന്റെ മകനും ധര്‍മ്മരാജനുമായി ഫോണില്‍ ബന്ധപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തല്‍. അന്വേഷണസംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും.
ധര്‍മ്മരാജനെ അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നലെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്. കെ സുരേന്ദ്രനിലേക്കും പൊലീസ് അന്വേഷണം എത്താനുള്ള സാധ്യത തെളിഞ്ഞതോടെ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തുന്നത്.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കോര്‍കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിജെപി കുഴല്‍പ്പണകേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
"
https://www.facebook.com/Malayalivartha