ഇനി പേടിക്കണ്ട കേട്ടോ... ആ മരുന്ന് ഇങ്ങു കേരളത്തിലുമെത്തി!! വില ഇച്ചിരി കൂടുതലാ... ഡോസിന് 60,000 രൂപ; ട്രംപിന് കുത്തിവച്ച ആ ആന്റിബോഡി മരുന്നായ കാസിരിവിമാബ് - ഇംഡെവിമാബ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോക്ടറില്‍ കുത്തിവച്ചു: കോവിഡ് പോസിറ്റീവായി ആദ്യ 72 മണിക്കൂറില്‍ മരുന്നു കൂടുതല്‍ ഫലപ്രദം !

കേരളത്തിൽ കോവിഡ് ചികിത്സയില്‍ സുപ്രധാന ചുവടുവയ്പ്പായി ആന്റിബോഡി മരുന്നായ കാസിരിവിമാബ് - ഇംഡെവിമാബ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോക്ടർക്ക് ആന്റി സാര്‍സ് കോവ് - 2 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആന്റിബോഡി മരുന്ന് സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
ഒരു ഡോസ് മരുന്നിന് 59,750 രൂപയാണ് വില. 1.10 ലക്ഷം രൂപ മുടക്കിയാണ് 2 ഡോസ് അടങ്ങുന്ന വയല്‍ (കുപ്പി) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.
കോവിഡ് മൂലം ശരീരത്തില്‍ സ്വാഭാവികമായ ആന്റി ബോഡി ഉല്‍പാദിപ്പിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഈ മരുന്ന് ആന്റി ബോഡി സൃഷ്ടിച്ചു കോവിഡ് വൈറസുകളെ നേരിടും. ഇതുമൂലം വൈറസുകള്‍ ശരീരത്തില്‍ പെരുകുന്നത് പൂര്‍ണമായും തടയപ്പെടും.
കോവിഡ് പോസിറ്റീവായി ആദ്യ 72 മണിക്കൂറിലാണ് മരുന്നു കൂടുതല്‍ ഫലപ്രദം. ശരീരത്തില്‍ വൈറസ് നെഗറ്റീവായ ശേഷം കുത്തിവയ്ക്കുന്നതു കൊണ്ട് കാര്യമായ ഗുണമില്ല.പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ തന്നെ ഡോക്ടറിലാണ് മരുന്ന് കുത്തിവച്ചത്.
മരുന്ന് ഫലം കണ്ടു തുടങ്ങിയെന്നു ചികിത്സയ്ക്കു നേതൃത്വം നല്‍കുന്ന ഡോ.അരുണ്‍ ജൂഡ് അല്‍ഫോന്‍സ് മനോരമയോടു പറഞ്ഞു. വയലില്‍ അവശേഷിക്കുന്ന രണ്ടാമത്തെ ഡോസ് സര്‍ക്കാര്‍ മേഖലയില്‍ തന്നെയുള്ള ഫാര്‍മസിസ്റ്റില്‍ കുത്തിവയ്ക്കും.
പന്തളത്ത് ചികിത്സയിലുള്ള ഇദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പ്രമേഹം അടക്കമുള്ള ശാരീരിക പ്രയാസങ്ങളുള്ള ഇദ്ദേഹത്തിന് പോസിറ്റീവ് ആയിട്ട് 3 ദിവസമായതേയുള്ളു.
മരുന്നു കുത്തിവയ്ക്കാന്‍ ഫലപ്രദമായ സമയമാണിത്. പ്രമേഹ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, കീമോതെറപ്പി ചെയ്യുന്നവര്‍ തുടങ്ങിയവരില്‍ നടത്തിയ പരീക്ഷണത്തില്‍ കോവിഡ് വൈറസുകള്‍ വ്യാപനം 70% തടയപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
മരണത്തിലേക്കു വരെ പോകാമായിരുന്ന രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം പോലും ഒഴിവാക്കാന്‍ മരുന്നിന്റെ ഉപയോഗത്തിലൂടെ സാധിച്ചെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്കയിലും വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും 12 വയസ്സ് മുതല്‍ ആന്റിബോഡി മരുന്ന് ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha