ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളമെന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയ ഉത്തരവ് വിചിത്രമായിരുന്നുവെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളമെന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയ ഉത്തരവ് വിചിത്രമായിരുന്നുവെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടിറക്കിയ സര്‍ക്കുലര്‍ ഇന്ത്യന്‍ ഭരണഘടനയോട് തന്നെയുള്ള വെല്ലുവിളി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന ആവശ്യം ശക്തമായതോടെ ഉത്തരവ് പിന്‍വലിച്ച് ആശുപത്രി അധികൃതര്‍ രംഗത്ത് വന്നിട്ടുള്ളതായി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ നടപടിയെ സ്വാഗതം ചെയ്യുന്നു.
ആശുപത്രി അധികൃതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും അറിയുന്നു. സര്‍ക്കുലര്‍ ഇറക്കിയവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha