ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോൾ സുരേന്ദ്രന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ ഉണ്ടായിരുന്നത് മുണ്ടും ഷര്‍ട്ടും മാത്രം... ബി ജെപി പി സംസ്ഥാന അധ്യക്ഷനെതുരെയുള്ള ആരോപണങ്ങൾ തള്ളി വി.വി രാജേഷ്

ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ സുരേന്ദ്രന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ ഉണ്ടായിരുന്നത് പണമാണോ എന്ന സംശയമാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. എന്നാൽ ഇപ്പോളിതാ, ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വി.വി രാജേഷ്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കടത്തിയെന്ന ആരോപണം തള്ളി വി.വി രാജേഷ്. , ബാഗില്‍ മുണ്ടും ഷര്‍ട്ടും ആയിരുന്നുവെന്നും താന്‍ ഇക്കാര്യത്തില്‍ സുരേന്ദ്രനെ തന്നെ വിളിച്ച് ചോദിച്ചിരുന്നുവെന്നും വി.വി രാജേഷ് അറിയിച്ചു. പ്രമുഖ മാധ്യമത്തോടായിരുന്നു വി.വി രാജേഷിന്റെ പ്രതികരണം.
''ഹെലികോപ്റ്റര്‍ കഥ ചര്‍ച്ചയായതോടെ ഞാന്‍ സുരേന്ദ്രന്‍ ജിയെ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് തന്റെ ബാഗില്‍ ഉണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയന്‍, ഷര്‍ട്ട്, മുണ്ട് കൊച്ചുബാഗില്‍ ഷേവിംഗ്‌സെറ്റ്, പൗഡര്‍ എന്നിവയാണെന്നാണ്. നിങ്ങളുടെ കൈയ്യില്‍ വേറെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ വച്ചോണ്ടിരിക്കാതെ കോടതിയില്‍ പോകണം'- വി.വി രാജേഷ് പറഞ്ഞു.
കെ സുരേന്ദ്രന്റെ ഫോണ്‍ വിളികളില്‍ ദുരൂഹതയില്ലെന്നും വി.വി രാജേഷ് പറഞ്ഞു. സുരേന്ദ്രന്‍ ആരെയെങ്കിലും ഫോണില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ എന്തിനാണ് തെറ്റിദ്ധരിക്കുന്നതെന്നും വി.വി രാജേഷ് ചോദിച്ചു. ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെയെല്ലാം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാകും എന്നും വി.വി രാജേഷ് വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്താനുള്ള നീക്കത്തിനെതിരെ പോലീസ്. ലോക്ക്ഡൗണിനിടെ ഇത്തരത്തിലുള്ള യോഗം നിയമലംഘനമാകുമെന്നതാണ് കാരണം.
യോഗത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ നിര്‍ണായക കോര്‍ കമ്മിറ്റിയോഗമാണ് കൊച്ചിയില്‍ ചേരുന്നത്.
യോഗത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. യോഗത്തില്‍ പങ്കെടുക്കുന്ന ബിജെപി നേതാക്കള്‍ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. 12ഓളം പേര്‍ മാത്രമാണ് യോഗത്തിനെത്തിയതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.
കൃത്യമായ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് യോഗം ചേരുന്നതെങ്കില്‍ നോട്ടീസ് നല്‍കാനാണ് പോലീസിന്റെ തീരുമാനം. കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ഇത്തരത്തിലുള്ള യോഗം അനുവദനീയമല്ലെന്ന് തന്നെയാണ് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha