Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

മംഗലപുരം നാഷണല്‍ ഹൈവേ കൂട്ടായ്മ സ്വര്‍ണ്ണ കവര്‍ച്ച കേസ്... കാര്‍ തടഞ്ഞ് മുളകുപൊടി വിതറി ജുവലറി ഉടമയെ വെട്ടി 100 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതി ടെക്കിക്ക് ജാമ്യമില്ല

11 JUNE 2021 01:11 PM IST
മലയാളി വാര്‍ത്ത

ദേശീയപാതയില്‍ മംഗലപുരം കുറക്കോട് ടെക്‌നോ സിറ്റിക്ക് സമീപം കാര്‍ തടഞ്ഞ് മുളകുപൊടി വിതറി ജുവലറി ഉടമയെയും ഡ്രൈവറെയും ആക്രമിച്ച് 100 പവന്‍ (788 ഗ്രാം) സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത മംഗലപുരം പള്ളിപ്പുറം നാഷണല്‍ ഹൈവേ കൂട്ടായ്മ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ 12-ാം പ്രതി കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് സ്റ്റാഫിന് ജാമ്യമില്ല.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്റ് പ്രതിക്ക് ജാമ്യം നിരസിച്ചത്. ലോഡ്ജ് മുറിയെടുത്ത് കവര്‍ച്ച ആസൂത്രണം , ഗൂഢാലോചന , സ്വര്‍ണവുമായി വന്ന വാഹനം വരുന്ന വഴി അറിയിക്കല്‍ , വാഹനം സ്‌പോട്ട് ചെയ്ത് മറ്റു പ്രതികള്‍ക്ക് നല്‍കല്‍ , പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് മെയ് 8 മുതല്‍ റിമാന്റില്‍ കഴിയുന്ന പന്ത്രണ്ടാം പ്രതി കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ അന്‍വര്‍ (26) സമര്‍പ്പിച്ച റെഗുലര്‍ ജാമ്യഹര്‍ജി യാണ് കോടതി തള്ളിയത്.





കൗമാരക്കാര്‍ ഉള്‍പ്പെട്ട ഹൈടെക് ആസൂത്രണം , ഗൂഢാലോചന , നടപ്പിലാക്കല്‍ എന്നിവ ലളിതമായി കാണാനാവില്ല. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വശംവദരാക്കി ആദ്യ പോലീസ് മൊഴി തിരുത്തിക്കാന്‍ സാധ്യതയുണ്ട്.


വിചാരണയും ശിക്ഷയും ഭയന്ന് പിടികൂടാനുള്ള മറ്റു പ്രതികളുമായി ചേര്‍ന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ട്. അവ അന്വേഷണത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്താന്‍ സാധ്യതയുള്ളതായും നിരീക്ഷിച്ചാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. കൃഷ്ണ കുമാര്‍ ജാമ്യം നിഷേധിച്ചത്.

 




കൃത്യത്തില്‍ പ്രതിയുടെ പങ്കും പങ്കാളിത്തവും വ്യക്തമാക്കുകുന്ന ഭാഗങ്ങള്‍ കേസ് ഡയറി ഫയലില്‍ മാര്‍ക്ക് ചെയ്ത് ഹാജരാക്കാനും അതോടൊപ്പം പ്രത്യേക റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ആറ്റിങ്ങല്‍ ഡി വൈ എസ് പി യോട് നിര്‍ദേശിച്ചിരുന്നു.



2021 ഏപ്രില്‍ 9 ന് രാത്രി എട്ടുമണിയോടെ ദേശീയ പാതയില്‍ ടെക്‌നോ സിറ്റി കവാടത്തിന് മുന്നിലാണ് തലസ്ഥാന ജില്ലയെ നടുക്കിയ കൂട്ടായ്മ കവര്‍ച്ച നടന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിച്ച് ജുവലറികള്‍ക്ക് നല്‍കുന്ന മൊത്ത വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി സമ്പത്ത് , ബന്ധു ലക്ഷ്മണന്‍ , ഡ്രൈവര്‍ അരുണ്‍ എന്നിവരെ ആക്രമിച്ചാണ് സ്വര്‍ണ്ണം കവര്‍ന്നത്.




സ്വര്‍ണ്ണവും കുഴല്‍ പണവുമായി കരുനാഗപ്പള്ളി പോകും വഴിയാണ് കവര്‍ച്ച നടന്നത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ മുന്നിലും പിന്നിലുമായി ചുവന്ന സ്വിഫ്റ്റ് കാറിലും വെള്ള എര്‍ട്ടിഗ കാറിലുമായി പിന്തുടര്‍ന്ന കവര്‍ച്ചാ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മരകായുധങ്ങളായ വെട്ടുകത്തികള്‍ കൊണ്ട് വിന്‍ഡോ ഗ്ലാസ് അടിച്ചു തകര്‍ത്ത ശേഷം മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു.

തടയുന്നതിനിടെ ജ്വല്ലറി ഉടമക്ക് കൈക്ക് വെട്ടേറ്റു. ഡ്രൈവര്‍ അരുണിനെയും ലക്ഷ്മണനെയും തട്ടിക്കൊണ്ടുപോയ സംഘം യാത്രാമദ്ധ്യേ അരുണിനെ മര്‍ദിച്ച ശേഷം വാവറയമ്പലം റോഡില്‍ തള്ളിയിട്ടു. ലക്ഷ്മണനെ കഴക്കൂട്ടത്ത് ഇറക്കി വിട്ടു.

 



അതേ സമയം കവര്‍ച്ച നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ജ്വല്ലറി ഉടമ വിവരം പോലീസിലറിയിച്ചത്. ഇതിനിടെ കാറിലെ മുന്‍ സീറ്റ് പ്ലാറ്റ്‌ഫോമിനടിയില്‍ രണ്ട് രഹസ്യ അറയിലായി സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയുടെ കുഴല്‍ പണം കൊല്ലത്തെ ബന്ധുവിനെ വിളിച്ചു വരുത്തി ഏല്‍പ്പിച്ചു.

ഇയാളുടെ ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ പോലീസിനെ വിളിക്കും മുമ്പ് അനവധി ഫോണ്‍ വിളികള്‍ നടത്തിയതായി പോലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുഴല്‍പണം കൈമാറിയ വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് തുക വീണ്ടെടുത്ത് കോടതില്‍ ഹാജരാക്കി. കുഴല്‍പണം ലക്ഷ്യമിട്ടാണ് കവര്‍ച്ച നടന്നതെങ്കിലും കവര്‍ച്ച സംഘം സ്വര്‍ണ്ണ മടങ്ങിയ ബാഗാണ് കൈക്കലാക്കിയത്. പണം രഹസ്യ അറയിലാണുണ്ടായിരുന്നതെന്ന വിവരം കവര്‍ച്ചാ സംഘത്തിന് ലഭിച്ചിരുന്നില്ല.

 



അന്വേഷണത്തിന്റെ ഭാഗമായി അമ്പതോളം സി സി റ്റി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കവര്‍ച്ചാ സംഘം വ്യാജ നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിന്റെയും അസല്‍ നമ്പര്‍ പ്ലേറ്റ് വയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തി. ഏപ്രില്‍ 17 ന് കൗമാരക്കാരായ 4 പ്രതികളെ അറസ്റ്റ് ചെയ്തു.

പെരുമാതുറ കൊട്ടാരത്തുരുത്ത് ദാറുല്‍ സലാം വീട്ടില്‍ നെബിന്‍ (28) , പെരുമാതുറ കൊട്ടാരത്തുരുത്ത് പടിഞ്ഞാറ്റുവിള വീട്ടില്‍ അന്‍സര്‍ (28) , പോത്തന്‍കോട് അണ്ടൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്ക് സമീപം ഫൈസല്‍ (24) , കവര്‍ച്ചാ സ്വര്‍ണ്ണം പണയം വെക്കാന്‍ സഹായിച്ച പെരുമാതുറ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കൃത്യത്തിനുപയോഗിച്ച കെ എല്‍ 22 രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വിഫ്റ്റ് കാറും വീണ്ടെടുത്തു.14-ാം പ്രതി കഴക്കൂട്ടം മേല്‍പാലത്തിന് സമീപം സജാദ് (25) ,15ാം പ്രതി കണിയാപുരം ഷാഹിന്‍ മന്‍സിലില്‍ ഷെഫിന്‍ (20) എന്നിവര്‍ ജൂണ്‍ 4 നാണ് പിടിയിലായത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (41 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (42 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (50 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends