Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ഒരു വര്‍ഷം പിന്നിട്ട് കൂടുതല്‍ ശക്തമായി ഇ സഞ്ജീവനി ... സേവനം നല്‍കുന്നത് 2423 ഡോക്ടര്‍മാര്‍

11 JUNE 2021 02:22 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് മലയാളികളുടെ ചികിത്സാ രീതിയില്‍ പുതിയ അധ്യായം രചിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി ഒരു വര്‍ഷം തികച്ചിരിക്കുകയാണ്.

 

2020 ജൂണ്‍ 10ന് കോവിഡ് വ്യാപന സമയത്ത് ആരംഭിച്ച ഇ സഞ്ജീവിനി ടെലി മെഡിസിന്‍ സേവനങ്ങള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ വലിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. ജനറല്‍ ഒപിയും, കോവിഡ് ഒപിയും കൂടാതെ വിവിധ തരം സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

 



ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ച ഇ സഞ്ജീവനി ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 2423 ഡോക്ടര്‍മാരാണ് ഇ സഞ്ജീവനിയില്‍ സേവനങ്ങള്‍ നല്‍കി വരുന്നത്. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം ശരാശരി 1500 മുതല്‍ 2000 ആളുകള്‍ ഇ സഞ്ജീവിനി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇതുവരെ 1.7 ലക്ഷത്തിലധികം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്. കാത്തിരിപ്പ് സമയം പരമാവധി കുറക്കാന്‍ ഇ സഞ്ജീവനിയില്‍ പുതിയ സംവിധാനം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.

ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ സഞ്ജീവനിയുടെ പ്രത്യേകത. ഇ സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ഒരിക്കല്‍ ഉപയോഗിച്ചവര്‍ വീണ്ടും വീണ്ടും ഇ സഞ്ജീവനി തന്നെയാണ് തെരഞ്ഞെടുക്കുന്നത്.

 

 

ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കില്‍ ചെയ്യാവുന്നതാണ്.

ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സ്‌പെഷ്യാലിറ്റി ഒപികള്‍ വിവിധ ജില്ലകളില്‍ നിന്നും ആരംഭിച്ചിട്ടുമുണ്ട്. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്. കൂടാതെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരുന്നു. കോവിഡ് ഒ.പി സേവനം ഇപ്പോള്‍ 24 മണിക്കൂറും ലഭ്യമാണ്.

 


ഇ സഞ്ജീവനി സേവനങ്ങളില്‍ മറ്റൊരു നാഴികക്കല്ലാണ് ജയിലിലെ അന്തേവാസികള്‍ക്കും, വൃദ്ധസദനങ്ങള്‍, മറ്റ് അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍. കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വൈകല്യങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ചും തുടര്‍ ചികിത്സയെക്കുറിച്ചും കൂടാതെ വളര്‍ച്ച മുരടിപ്പും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ വഴി പരിഹാരം തേടാന്‍ കഴിയുന്ന ഡി.ഇ.ഐ.സി. ഒ.പി., കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും സേവനം തേടാവുന്ന കൗമാര ക്ലിനിക്ക് എന്നിവയും പ്രവര്‍ത്തിക്കുന്നു.

 

സര്‍ക്കാര്‍ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നത്. ഇ സഞ്ജീവനി സേവനങ്ങള്‍ ഇപ്പോള്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയും വോളന്റിയര്‍മാര്‍ വഴിയും ജനങ്ങളില്‍ കൂടുതലായി എത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിരിക്കുകയാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (13 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (42 minutes ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (1 hour ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (1 hour ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (1 hour ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (2 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (2 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (2 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (2 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (2 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (3 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (3 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends