Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

എറണാകുളം ഫ്ലാറ്റ് പീഡനക്കേസ് തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് തുറന്നു സമ്മതിച്ചു പോലീസ് ...കോടതിയിൽ ഹാജരാക്കിയ മാർട്ടിന് ജാമ്യം നിഷേധിച്ചു

11 JUNE 2021 02:57 PM IST
മലയാളി വാര്‍ത്ത

എറണാകുളം ഫ്ലാറ്റ് പീഡനക്കേസ് അന്വേഷണത്തിൽ തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പൊലീസ്. പരാതി ലഭിച്ചയുടൻ വേണ്ട ശ്രദ്ധ നൽകിയില്ലെന്ന് കൊച്ചി സിറ്റി കമ്മീഷണർ നാഗരാജു പറഞ്ഞു. വീടുകളിലെ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക ദൗത്യം ഏറ്റെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.


ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. ആ ഘട്ടത്തില്‍ അന്വേഷണം നടത്തുകയും തൃശൂരില്‍ അന്വേഷണത്തിനായി സംഘം പോകുകയും ചെയ്തിരുന്നു. പിന്നീട് കോവിഡ് വ്യാപനവും തുടര്‍ന്നു വന്ന ലോക്ക്ഡൌണും അന്വേഷണം മന്ദഗതിയിലാക്കി.

 

 

 


പരാതി നൽകിയപ്പോൾ ഉടൻ കേസിൻ്റെ ഗുരുതരാവസ്ഥ കണ്ടെത്താൻ കഴിഞ്ഞില്ല. യുവതിക്ക് കാര്യമായ പരിക്കുകൾ ഉള്ളതായി ശ്രദ്ധയിൽ പെട്ട ഉടൻ നടപടി സ്വീകരിച്ചു. അപ്പോഴേക്കും പക്ഷെ പ്രതി രക്ഷപ്പെട്ടു.

 

 

നിയമപരമായ എല്ലാ നടപടികളും നടത്തിയിരുന്നു. പാസ്പോർട്ട് തടയുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. വീഴ്ച വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ വൈകിയതിൽ കാരണം കണ്ടെത്തും. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെങ്കിൽ അത് അന്വേഷണത്തിൽ പുറത്തുവരും.പ്രതി കുറ്റം ചെയ്തതിന് കൃത്യമായ തെളിവുകൾ ഉണ്ട്‌.

 

 


ഇന്നലെ രാത്രിയാണ് മാര്‍ട്ടിന്‍ പൊലീസ് പിടിയാകുന്നത്. അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു . മാർട്ടിൻ ജോസഫിന്, ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അറസ്റ്റിൽ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ കൂടുതൽ ഗാർഹിക പീഡന കേസുകൾ ഉണ്ട്. ഇവ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടത്തും

 

 

 


തൃശൂർ മെഡിക്കൽ കോളജ് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ നിസാർ. എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 


പ്രതി മാർട്ടിനു പുറമെ പ്രതിയെ സഹായിച്ച മൂന്നു പേർ പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിനെതിരെ കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിലവിൽ ഉണ്ട്

 

 


മാര്‍ട്ടിന്‍റെ സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തും. ആഢംബര ജീവിതത്തിന് ഇത്രയും പണം എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നും അന്വേഷിക്കും. മാര്‍ട്ടിനെതിരെ മറ്റൊരു പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്- അക്കാര്യവും വിശദമായി അന്വേഷിക്കും.

 

 

 


വിവാഹ വിവാഹേതര ബന്ധത്തിലെ പീഡന പരാതികളിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കാരണം കൊച്ചി പോലുള്ള സിറ്റിയില്‍ ഇത്തരം വിവാഹേതര ലിവിംഗ് റ്റു ഗെദര്‍ ബന്ധങ്ങളും അതുമായി ബന്ധപ്പെട്ട പരാതികളും കൂടുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നു.

 

 

 

ഓരോ ദിവസവും നിരവധി പരാതികള്‍ വരുന്നു. അതിന്റെ തീവ്രത ദിവസംതോറും കൂടിവരികയാണ്. ഇത്തരം പരാതികളൊക്കെ വരുദിവസങ്ങളില്‍ കൃത്യമായി അന്വേഷിക്കും. അതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 


കണ്ണൂർ സ്വദേശിനിയായ യുവതിക്ക് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.

 

കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.

 

 

 

കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു.

 

 

ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (5 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (19 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (40 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (53 minutes ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (7 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (8 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (11 hours ago)

Malayali Vartha Recommends