'തെരഞ്ഞെടുപ്പ് സമയത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലിറങ്ങിയ അദാനി ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത്'; തെരഞ്ഞെടുപ്പിന് ബി.ജെ.പി മാത്രമല്ല എല്‍.ഡി.എഫും കള്ളപ്പണമൊഴുക്കിയതായി കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരന്

കേരളത്തില്‍ തെരഞ്ഞെടുപ്പിന് ബി.ജെ.പി മാത്രമല്ല എല്‍.ഡി.എഫും കള്ളപ്പണമൊഴുക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. കെ.പി.സി.സി പ്രസിഡന്റ് ആയ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലിറങ്ങിയ അദാനി ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത്. അദാനി വിമാനത്താവളത്തില്‍ നിന്നും ഗ്രീന്‍ ചാനലിലൂടെ പുറത്ത് കടന്നതിനു ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. പിന്നീട് വൈകീട്ടാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. അതുവരെ ആരുടെ കൂടെയാണ് അദ്ദേഹം ചെലവഴിച്ചതെന്ന കാര്യം അന്വേഷിക്കേണ്ടതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ പറയേണ്ടി വരുമെന്നും എന്നാല്‍ ഇപ്പോള്‍ അതിന് തയാറല്ലെന്നും സുധാകരന് പറഞ്ഞു.
മുട്ടില്‍ മരംകൊള്ളയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. ഇതിലെ പ്രതിയുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പി.ടി. തോമസ് എം.എല്‍.എ നിയമസഭയില്‍ പുറത്തുവിട്ടിട്ടുണ്ട്. അതിനു ശേഷം അദ്ദേഹം ഒരക്ഷരം പ്രതികരിച്ചിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha