കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റ് വാഹനം വൈദ്യുതി ലൈനില്‍ കുരുങ്ങി ഒടിഞ്ഞുവീണ പോസ്റ്റിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം...

കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റ് വാഹനം വൈദ്യുതി ലൈനില്‍ കുരുങ്ങി ഒടിഞ്ഞുവീണ പോസ്റ്റിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇലക്ട്രിക്കല്‍ സാധനങ്ങളുടെ മൊത്തവ്യാപാരി പേരൂര്‍ക്കട മണ്ണാമൂല സുര്യ 153 എ. രാജില്‍ ആര്‍. രാജേഷ് (44) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കണ്‍കോഡിയ സ്‌കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. റെഡിമിക്‌സ് വാഹനത്തിനു പിന്നിലായി ബൈക്കില്‍ വരികയായിരുന്നു രാജേഷ്. അപകടമുണ്ടായ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റിനടിയില്‍പ്പെട്ടെങ്കിലും മാരകമായ മുറിവുകളൊന്നും രാജേഷിന്റെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും ഷോക്കേറ്റതാണോ മരണകാരണമെന്ന് സംശയമുണ്ടെന്നും പേരൂര്‍ക്കട പൊലീസ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുത കേബിളുകള്‍ മാറ്റി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം വിട്ടുനല്‍കും.
https://www.facebook.com/Malayalivartha