തൃശൂരിൽ സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി; നാല് ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍

തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍. സരോജിനി രാമകൃഷ്ണന്‍ (64) എന്നവരുടെ മൃതദേഹമാണ്, ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. മരണ കാരണം വ്യക്തമല്ല. അന്തിക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വീട്ടില്‍ സരോജനിയും മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവും മാത്രമാണ് കഴിഞ്ഞിരുന്നത്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന മകന്‍ ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. വാടകയ്ക്ക് താമസിച്ചിരുന്നതിനാല്‍ ഇവര്‍ അയല്‍ക്കാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. അതിനാലാണ് മരണം വിവരം പുറത്തറിയാന്‍വൈകിയത്.
https://www.facebook.com/Malayalivartha