ഉത്തരേന്ത്യയിലല്ല, കേരളത്തിലാണ്! പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ തള്ളിയത് ബീച്ചിൽ! എന്ത് ഗതികേട്...

ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ ഗംഗാ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത് മാധ്യമങ്ങളിൽ ഏറെ വാർത്തയായതാണ്. എന്നാലിപ്പോൾ അതിന് സമാനമായ വാർത്തകളാണ് ഇപ്പോൾ കണ്ണൂരിൽ നിന്നും പുറത്ത് വരുന്നത്.
കണ്ണൂരിൽ പയ്യാമ്പലം ശ്മശാനത്തിൽ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളിയ നിലയിലാണ് കണ്ടെത്തുകയുണ്ടായത്. എല്ലിൻ കഷ്ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്ടങ്ങൾ ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ അധീനതയിൽ ഉള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങൾ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.
തീർത്തും ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നാണ് ഇക്കാര്യത്തിൽ കോർപറേഷൻ നൽകുന്ന വിശദീകരണം. ഒറ്റത്തവണ മാത്രമാണ് ഇവിടെ മൃതദേഹാവശിഷ്ടങ്ങൾ തള്ളിയതെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ചയാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയതായും അവിടുത്തെ മേയർ പ്രതികരിക്കുകയുണ്ടായി.
ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പ്രതികരിച്ചു. കോർപറേഷന്റെ അനധികൃത ഇടപെടലിനെതിരെ ഡിടിപിസി ചെറുക്കാൻ ഒരുങ്ങുകയാണ്.
എന്നാൽ മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളിയ സംഭവത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിയമ നടപടിക്ക് തയ്യാറെടുക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. പയ്യാമ്പലം ശ്മശാനത്തില്‍ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങളാണ് ബീച്ചില്‍ കുഴിയെടുത്ത് തള്ളിയത്. ഡി ടി പി സിയുടെ അധീനതയിലുള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത്.
ഇതിനു മുൻപ് കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗികൾ വർധിച്ചതു കാരണം പയ്യാമ്പലത്ത് ശവസംസ്കാരത്തിന് പ്രതിസന്ധിയുണ്ടാക്കുന്നു എന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു.
ഒരേ സമയം നാലു മൃതദേഹങ്ങൾ സംസ്കരിക്കാനാണ് ഇവിടെ സൗകര്യമൊരുക്കിയിരുന്നത്. മതാചാര ചടങ്ങുകള്‍ നടത്തേണ്ടതിനാൽ മൂന്നാം ദിവസം വരെ കാത്തിരിക്കേണ്ടതിനാൽ കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കാനാവുന്നില്ലായിരുന്നു.
ജില്ലയിൽ കൊവിഡ് മരണങ്ങൾ വർധിച്ചതു കാരണം ഇപ്പോൾ ഒരു ദിവസം പത്ത് മൃതദേഹങ്ങൾ വരെയായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ശ്മശാനത്തിനടുത്തുള്ള കോർപറേഷൻ വകയായ ഒന്നര ഏക്കർ ഏറ്റെടുത്ത് സംസ്കാര ചടങ്ങുകൾ നടത്തണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെ മരണമടയുന്നവരുടെ മൃതദേഹം ഫ്രീസറിൽ വെച്ച് കാത്തു നിൽകേണ്ട ദയനീയാവസ്ഥയും ബന്ധുക്കൾക്ക് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടുപേരുടെ മൃതദേഹമാണ് ഇങ്ങനെ മാറ്റിയത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മൃതദേഹങ്ങളുമായി സംസ്കാര ചടങ്ങുകൾ നടത്താൻ ആളുകൾ പയ്യാമ്പലത്ത് എത്തുന്നുണ്ട്.
ഇവിടെ കൂടുതൽ സൗകര്യമൊരുക്കണമെന്ന ആവശ്യം ജനങ്ങളിൽ ശക്തമാണ്. എന്നാൽ കോർപറേഷൻ ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല.
കൊവിഡ് മരണം സംഭവിച്ചവർക്ക് മതാചാര ചടങ്ങുകൾ നടത്താനുള്ള അനുമതി നൽകണം. ഇപ്പോൾ ഒരു സന്നദ്ധ സംഘടന മുൻകൈയെടുത്താണ് കൊവിഡ് രോഗികളുടെ സംസ്കാരം നടത്തുന്നത്.
എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിപിഇ കിറ്റുകൾ ധരിച്ച് സംസ്കാര ചടങ്ങുകൾ നടത്താൻ തയ്യാറാകുന്ന മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു കൊടുക്കണം എന്നായിരുന്നു ആവശ്യം.
https://www.facebook.com/Malayalivartha