അടിമുടി അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; ജൂലൈ പകുതിയോടെ ആദ്യഘട്ട പുനഃസംഘടന പൂര്‍ത്തീകരിക്കാൻ തീരുമാനം

പുതിയ കെ.പി.സി.സി അധ്യക്ഷന്‍റെ സ്ഥാനാരോഹണത്തോടെ പാര്‍ട്ടിയിലെ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ചൂടു പിടിച്ചു. ബുധനാഴ്ച പുതിയ അധ്യക്ഷനും വര്‍ക്കിങ് പ്രസിഡന്‍റുമാരും ചുമതലയേറ്റതിനുശേഷം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പുതിയ ഭാരവാഹികളും യോഗംചേര്‍ന്നാണ് പുനഃസംഘടനാ നടപടികള്‍ തുടങ്ങാന്‍ ധാരണയായത്. ജൂലൈ മധ്യത്തോടെ ആദ്യഘട്ട പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
അതിനിടെ കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നിയമസഭാകക്ഷി നേതാവിനെ നിശ്ചയിച്ച രീതിയില്‍ രമേശിനുള്ള അതൃപ്തി പരിഹരിക്കുന്നതിനും പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുമായാണ് വിളിപ്പിച്ചതെന്നാണ് സൂചന.
.
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയുമായി ബന്ധപ്പെട്ട് എ.ഐ ഗ്രൂപ്പുകളിലുണ്ടായ അതൃപ്തിയുടെ മഞ്ഞുരുക്കത്തിന് രാഹുല്‍ ഇടപെടുന്നുവെന്നാണ് ചെന്നിത്തലയെ വിളിപ്പിച്ചതിലൂടെ മനസ്സിലാക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ ചെന്നിത്തലക്ക് ദേശീയതലത്തില്‍ പാര്‍ട്ടി ചുമതല നല്‍കുന്നത് ഹൈകമാന്ഡിെന്റ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha