പൊട്ടിക്കരഞ്ഞ് ചെന്നിത്തല! ആർത്തു ചിരിച്ച് സുധാകരൻ! എന്നാലും നമ്മുടെ തലയോട് ഇങ്ങനെ ചെയ്യരുതായിരുന്നു...

എന്നെ നായരാക്കി ഒതുക്കി എന്ന നാടകത്തിനു ശേഷം ചെന്നിത്തല അവതരിപ്പിക്കുന്ന അടുത്ത നാടം ഇന്നലത്തെ പത്രം കണ്ടപ്പോൾ എനിക്ക് വേദനയുണ്ടായി....
ഈ കോൺഗ്രസുകാരുടെ കാര്യം പറഞ്ഞാൽ കോമഡി ആയി പോവുമെങ്കിലും ഇന്നത്തെ നമ്മുടെ പഴയ പ്രതിപക്ഷ നേതാവിന്റെയും പഴയ കെപിസിസി അധ്യക്ഷന്റെയും ഇന്നത്തെ മുള്ളും മുനയും വച്ചുള്ള പ്രസംഗം ഏറെ നിരൂപണങ്ങൾക്ക് വിധേയമാകേണ്ട ഒന്ന് തന്നെയാണ്.
ഇവർ രണ്ട് പേരും ഏറെ വിഷമത്തോടെയാണ് ഇപ്പോൾ പടിയിറങ്ങുന്നത്. അതിന് ഒരു കാരണം കൂടി ഉണ്ട്, തൂടർഭരണം ഇടതുപക്ഷത്ത് സംഭവിച്ചപ്പോൾ ഐക്യജനാധിപത്യ മുന്നണിയിലും നേതൃസ്ഥാനത്ത് തുടർ ഭരണം ഉണ്ടാവും എന്ന് തന്നെയാണ് ഇവർ കരുതിയിരുന്നത്.
എന്നാൽ ഞെട്ടിച്ചു കൊണ്ട് കൂടെ നിന്നവർ തന്നെ, അതിൽ എടുത്ത് പറയേണ്ടത് കോൺഗ്രസുകാർ തന്നെ കാലുവാരി എന്നതാണ്. ഇത്തരത്തിൽ നാണക്കേടും ഖേദവും മനസ്സിൽ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് സത്യത്തിൽ ഇന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സുധാകരന്റെ ഇന്നത്തെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തത്.
ഇത്രയും കാര്യങ്ങൾ കൊള്ളിച്ചു കൊണ്ട് ഇതുവരെ ചെന്നിത്തല നടത്തിയിട്ടില്ല എന്ന് തന്നെ ഇതിലൂടെ പറയാൻ സാധിക്കും. നിയന്ത്രണം നഷ്ടപ്പെടാതെ കൃത്യമായ കൊട്ട് ചിലർക്കിട്ട് കൊടുത്ത് കൊണ്ടാണ് തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം സംസാരിച്ചത്.
കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് എന്നും തന്നെയാണ് അദ്ദേഹം പറയാതെ പറഞ്ഞത്. സിപിഎമ്മോ ബിജെപിയോ അല്ല മറിച്ച് കൂടെ നിക്കുന്നവർ തന്നെയാണെന്നാണ് ഓർമ്മിപ്പിക്കുന്നത്. കൂടെ നിന്ന സ്നേഹിതൻമാർ തന്നെ ഒളിയമ്പ് എയ്തു എന്നാണ് അദ്ദേഹം കാലുംവാരി എന്നതിന് നൽകിയ സൂചന.
സി പി എം തനിക്കെതിരെ നടത്തിയ വിമർശനങ്ങളിലും ആക്രമണങ്ങളിലും പാർട്ടിയുടെ പിന്തുണയോ സംരക്ഷണമോ കിട്ടിയില്ലെന്ന പരാതി പരസ്യമായി പ്രകടിപ്പിച്ച് തന്റെ രോധനം കടിച്ചമർത്തിയ വികാരധീനമായ ഒരു പ്രസംഗം തന്നെയായി ഇതിനെ നമുക്ക് വിശേഷിപ്പിക്കാനാവും.
ഓരോ കാലഘത്തിലും പ്രതിസന്ധികൾ നേരിട്ടിരുന്നു എന്നാൽ ഇത്തവണത്തേത് ചെന്നിത്തലയെ തളർത്തി എന്ന് മനസ്സിലാക്കാം. കേരളത്തിലെ കോൺഗ്രസിനെ ഇല്ലായ്‌മ ചെയ്യാൻ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ് എന്ന് പറഞ്ഞ ചെന്നിത്തല എങ്ങനെ വേണം എന്നതിന് ഉദാഹരണം കൂടി വിവരിച്ച് തരികയാണ്.
തനിക്കെതിരേ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെയുണ്ടായിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല സുധാകരനെതിരേ ഇതേ ആരോപണം വന്നപ്പോള്‍ താന്‍ പ്രതികരിച്ചുവെന്നും, അതായിരിക്കണം കോണ്‍ഗ്രസുകാരുടെ വികാരമെന്നും ഒരു മാതൃക കാട്ടുകയാണ് ചെയ്തത്. മനസ്സിലുള്ളത് തുറന്ന് പറയാതെ മറ്റുള്ളവരുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചതാണ് അദ്ദേഹത്തിന് പറ്റിയ അമളി.
'ഓർമ്മവച്ച കാലം മുതൽ കോൺഗ്രസിൽ ജീവിച്ച ഞാൻ ബി ജെ പിക്കാരനാണെന്ന് പറഞ്ഞപ്പോൾ നമ്മുടെ പല സ്നേഹിതന്മാരും അതിനോടൊപ്പം ചേർന്ന് എനിക്കെതിരെ പോസ്റ്റിട്ടത് ഞാനോർക്കുന്നു. ആ മനോവികാരം കൊണ്ടാണ് ഞാൻ സുധാകരന് വേണ്ടി സംസാരിച്ചത്. അതായിരിക്കണം നമ്മുടെ വികാരം.
കെ സുധാകരനെതിരെ ഒരു അമ്പെയ്‌താൽ നമുക്ക് എല്ലാവർക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ അത് രമേശ് ചെന്നിത്തലയ്ക്ക് എതിരെ പറഞ്ഞതല്ലേ നമുക്കൊന്ന് താങ്ങി കളയാം എന്നു കരുതിയാൽ കോൺഗ്രസ് രക്ഷപ്പെടില്ല എന്ന മുന്നറിയിപ്പ് എല്ലാവർക്കും കൂടി ഉള്ളതാണെന്ന് കലക്കിയെടുക്കണം.
'എനിക്കെതിരേ ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയില്‍ ആരും പ്രതികരിക്കാതിരുന്ന വേദന മനസിലാക്കിയതാണ്. ഓര്‍മ്മവെച്ച നാള്‍മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന ഞാന്‍ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ പല സ്നേഹിതന്മാരും അതിനോടൊപ്പം ചേര്‍ന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.
ഈ മനോവികാരത്തിലാണ് സുധാകരനെ അനുകൂലിച്ച് പോസ്റ്റിട്ടത്. ഇതായിരിക്കണം നമ്മുടെ വികാരം. കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണ്.' ഇങ്ങനെയാണ് ചെന്നിത്തലയുടെ വാക്കുകൾ.
ചിരിക്കുന്നവരെല്ലാം നമ്മുടെ സ്നേഹിതന്‍മാരാണെന്ന് കരുതരുത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാകില്ലെന്ന അനുഭവ പാഠമാണ് തനിക്കുള്ളത്. ഇത് സുധാകരന് പാഠമാകണം.
തീർച്ചയായും തല ഇത് സുധാകരന് ഒരു പാഠപുസ്തകം തന്നെയാകും എന്നതിൽ 100% ഉറപ്പുണ്ട്. ഇനിയും ഞാൻ കൂടുതൽ പറയുന്നത് ശരിയല്ല എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നതിലൂടെ പറയാൻ ബാക്കി വച്ച പലതിനേയും ഓർമ്മിപ്പിക്കുകയാണ്.
ചെന്നിത്തല പറഞ്ഞ കാര്യങ്ങളെല്ലാം താൻ അംഗീകരിച്ചു കൊണ്ടാണ് കെ മുരളീധരൻ എം പി അതേവേദിയിൽ സംസാരിച്ചത്. തനിക്ക് ഇത് പണ്ടേ മനസിലായ കാര്യമാണ് എന്നത് കൊണ്ട് നോക്കീം കണ്ടും തന്നെയായിരുന്നു അദ്ദേഹം ചുവടകൾ വെച്ചത്. ഒരു വ്യത്യാസം മാത്രം രമേശ് ചെന്നിത്തലയ്‌ക്ക് ഇപ്പോൾ മാത്രമാണ് മനസിലായത്.
ഇതൊക്കെ പണ്ടേ മുരളീധരൻ അനുഭവിച്ചറിഞ്ഞത് കൊണ്ടാണ് എല്ലാത്തിനോടും നിസംഗതയോട് പ്രവർത്തിക്കുന്നത്. തീർച്ചയായും മുരളീധരന്‍റെയും ചെന്നിത്തലയുടേയും വാക്കുകൾ വേദിയിലും സദസിലും കൂട്ടച്ചിരി ഉയർത്തി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നിരുന്നാലും ആ ദുംഖം കൂടി മനസ്സിലാക്കണം.
https://www.facebook.com/Malayalivartha