'നട്ടെല്ല് ബി.ജെ.പി. ആപ്പീസില്‍ പണയം വെച്ചിട്ടില്ലെങ്കില്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെ'; ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് മുന്‍ മന്ത്രി പി.കെ അബ്ദു റബ്ബ്

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദു റബ്ബ്. നട്ടെല്ല് പണയം വെച്ചിട്ടില്ലെങ്കില്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെയെന്ന് അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. കെ. സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അബ്ദു റബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'ഊരിപ്പിടിച്ച വാളിനു മുന്നിലൂടെ വേണ്ട,
ഊരിപ്പിടിച്ച കൊതുമ്ബിനു മുമ്ബിലൂടെപ്പോലും നടന്നിട്ടില്ലേ. ഇന്ദ്രനും ചന്ദ്രനുമല്ല, സുരേന്ദ്രന്റെ പേരില്‍ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം. ആറു മണി ബഡായിയും, പതിവു
പഴഞ്ചൊല്ലുകളും കേട്ട് കേട്ട് മടുത്തു. നട്ടെല്ല് ബി.ജെ.പി. ആപ്പീസില്‍ പണയം വെച്ചിട്ടില്ലെങ്കില്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെ'.
.
കല്‍പ്പറ്റ കോടതിയാണ് സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടിരിക്കുന്നത്. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി കെ നവാസിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. സ്ഥാനാര്‍ത്ഥിയാവാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന പരാതിയില്‍ കേസെടുക്കണമെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha