ഏതുരീതിയിലുളള അന്വേഷണം വന്നാലും സഹകരിക്കും; എന്‍.ഡി.എയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രസീത

സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കേസില്‍ അന്വേഷണ സംഘം സമീപിച്ചാല്‍ തെളിവ് നല്‍കുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത. ഇതുമായി ബന്ധപ്പെട്ട് ഏതുരീതിയിലുളള അന്വേഷണം വന്നാലും സഹകരിക്കും. തന്റെ കയ്യിലുള്ള രേഖകളടക്കം നല്‍കാമെന്നും അവര്‍ പറഞ്ഞു. അതേസമയം, ബത്തേരിയില്‍ എന്‍.ഡി.എയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രസീത ആവശ്യപ്പെട്ടു.
കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ ഇന്നാണ് കോടതി ഉത്തരവിട്ടത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി.കെ. നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതിയുടെ നടപടി. ഐ.പി.സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
.
തിരഞ്ഞെടുപ്പില്‍ ക്രമവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുക, കോഴ നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കുടകര കുല്‍പ്പണം, ജാനുവിനും സുന്ദരയ്‌ക്കും കോഴ നല്‍കിയെന്ന ആരോപണം എന്നിവ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്ന പ്രധാന ആരോപണങ്ങളാണ്. ഇതിനിടെയാണ് സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha