വീടിന്റെ പ്ലംബിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ബാലുശ്ശേരിയിൽ വീടിന്റെ പ്ലംബിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. അടിവാരം എലിക്കാട് പള്ളിയാലിതൊടി മുഹമ്മദ് ഫസല്‍ (23) ആണ് മരിച്ചത്. കിനാലൂര്‍ കൈതച്ചാലില്‍ ജയരാജിെന്റ വീടിനോട് ചേര്‍ന്ന് പൈപ്പിടുന്നതിനായി കുഴി കീറുന്നതിനിടയിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയം ലോഹനിര്‍മിതമായ മണ്‍വെട്ടിയുപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ എര്‍ത്ത് കമ്ബിയില്‍ തട്ടിയാണ് ഷോക്കേറ്റതെന്ന് കരുതുന്നു. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ഖബറടക്കും. പിതാവ്: അഹമ്മദ്കുട്ടി. മാതാവ്: ലൈല. സഹോദരങ്ങള്‍: ഫവാസ്, ഫസീല.
.
https://www.facebook.com/Malayalivartha