സുഹൃത്തിന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് പിടികിട്ടാപ്പുള്ളി മരിച്ചു; അപകടം സംഭവിച്ചത് മുയല്‍വേട്ടയ്‌ക്കിടെ

നാടന്‍തോക്ക് കൈവശം വച്ച കേസില്‍ 23 വര്‍ഷമായി പിടികിട്ടാപ്പുള്ളിയായ അമരക്കുനി മൂലത്തറയില്‍ പ്രസന്നന്‍ (മോഹനന്‍, 57 ) കര്‍ണാടകയിലെ ഇഞ്ചിപ്പാടത്ത് മുയല്‍വേട്ടയ്‌ക്കിടെ സുഹൃത്തിന്റെ കൈയിലായിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് മരിച്ചു. സുഹൃത്ത് ബത്തേരി സ്വദേശി നിഷാദ് അറസ്റ്റിലായി. മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്.
ഹുള്ളഹള്ളി കുറുകുണ്ടിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് സംഭവം. മുയലിനെ പിടിക്കാനുള്ള ശ്രമത്തിനിടെ പ്രസന്നന്‍ നാടന്‍ തോക്ക് നിഷാദിന് കൈമാറിയിരുന്നു.തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയെന്നാണ് നിഷാദിന്റെ മൊഴി. പ്രസന്നന്റെ കാല്‍മുട്ടിനാണ് വെടിയേറ്റത്. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതാണ് മരണത്തിനിടയാക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു അന്ത്യം.
.
നാടന്‍ തോക്കും തിരയും കൈവശം വെച്ചതിന് പ്രസന്നനെതിരെ 1998ലാണ് പുല്‍പ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2006 ല്‍ കേസ് ലോംഗ് പെന്‍ഡിംഗ് വാറന്റിലായി. നാട്ടില്‍ നിന്നു മുങ്ങിയ പ്രസന്നന്‍ വര്‍ഷങ്ങളായി മോഹനന്‍ എന്ന പേരില്‍ കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍ പണിയെടുത്ത് കൂടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha