സമ്പൂര്‍ണ ലോക്ഡൗണ്‍ അവസാനിപ്പിച്ച് ഇന്ന് കേരളം നിയന്ത്രണങ്ങളോടെ തുറക്കും.... ജില്ല കടക്കാന്‍ സത്യവാങ്മൂലം; ലോക്ക്ഡൗണുള്ളിടത്ത് പാസ്... ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍, നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ....

സമ്പൂര്‍ണ ലോക്ഡൗണ്‍ അവസാനിപ്പിച്ച് ഇന്ന് കേരളം നിയന്ത്രണങ്ങളോടെ തുറക്കും.... ജില്ല കടക്കാന്‍ സത്യവാങ്മൂലം; ലോക്ക്ഡൗണുള്ളിടത്ത് പാസ്... ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍, നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ....
രണ്ടുതരത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കാതെ സംസ്ഥാനമാകെ ബാധകമായ പൊതുനിര്‍ദേശങ്ങള്‍.
ഏഴുദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍.) അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ നാലാക്കി തിരിച്ചുള്ള ഇളവുകള്‍.
തദ്ദേശസ്ഥാപനങ്ങള്‍ നാലുതരം
എ വിഭാഗം- ടി.പി.ആര്‍.- എട്ടുശതമാനത്തില്‍ താഴെ (രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങള്‍). ഇവിടെ നിയന്ത്രണങ്ങളോടെ സാധാരണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
ബി വിഭാഗം- ടി.പി.ആര്‍. 8-20 (മിതമായ രോഗവ്യാപനമുള്ള സ്ഥലങ്ങള്‍). ഇവിടെ ഭാഗിക ലോക്ഡൗണ്‍.
സി വിഭാഗം- ടി.പി.ആര്‍. 20-30 (രോഗവ്യാപനം ഉയര്‍ന്ന സ്ഥലങ്ങള്‍). ഇവിടെ സമ്പൂര്‍ണ ലോക്ഡൗണ്‍
ഡി വിഭാഗം- ടി.പി.ആര്‍. 30-നുമുകളില്‍ (രോഗവ്യാപനം അതിരൂക്ഷമായ സ്ഥലങ്ങള്‍). ഇവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കാര്‍ഷിക, വ്യാവസായിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. തൊഴിലാളികളുടെ വരവിനും പോക്കിനും വാഹനഗതാഗതവും അനുവദിക്കും. അസംസ്‌കൃതവസ്തുക്കളും പാക്കേജിങ് സാമഗ്രികള്‍ വില്‍ക്കുന്ന കടകളും രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ തുറക്കാം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എല്ലാദിവസവും മതിയായ ഉദ്യോഗസ്ഥരെവെച്ച് പ്രവര്‍ത്തിക്കാം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലിക്കെത്തണം.
എ, ബി വിഭാഗം തദ്ദേശസ്ഥാപനങ്ങളില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഓഫീസുകളിലും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നാലിലൊന്ന് ജീവനക്കാരെവെച്ച് ദിവസവും പ്രവര്‍ത്തിക്കാം. മറ്റുജീവനക്കാര്‍ക്ക് വീട്ടില്‍നിന്ന് ജോലിയെടുക്കാം.
വാഹന വര്‍ക്ക് ഷോപ്പുകളും അനുബന്ധസ്ഥാപനങ്ങളും തുറക്കാം. ഇലക്ട്രിക്കല്‍, പ്ലംബിങ് സേവനങ്ങളും ലിഫ്റ്റ്, എ.സി. യന്ത്രങ്ങള്‍ എന്നിവ വീടുകളിലെത്തി നന്നാക്കുന്നതും അനുവദിക്കും. എന്നാല്‍, സമ്പൂര്‍ണ ലോക്ഡൗണ്‍ ബാധകമായ സി വിഭാഗം തദ്ദേശ സ്ഥാപനങ്ങളില്‍ റിപ്പയറിങ് ഷോപ്പുകള്‍ക്ക് വെള്ളിയാഴ്ച ഏഴുമുതല്‍ ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ.
ബാങ്കുകളും ധനകാര്യസ്ഥാപനസ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍മാത്രം. ജൂണ്‍ 17-നും 19-നും 22-നും ബാങ്കുകള്‍ക്ക് പൊതുഅവധി. പൊതുപരിപാടികള്‍ പാടില്ല. വിവാഹങ്ങള്‍ക്കും ശവസംസ്‌കാരത്തിനും 20 പേര്‍ മാത്രം. വിനോദസഞ്ചാരവും ഹാളുകള്‍ക്കുള്ളിലെ വിനോദ പരിപാടികളും പാടില്ല. മാളുകളും തുറക്കില്ല.
എ വിഭാഗത്തില്‍ എല്ലാകടകളും സ്ഥാപനങ്ങളും തുറക്കാം. സംസ്ഥാനമാകെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ദിവസവും രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്കാണ് തുറക്കാന്‍ അനുമതി. പക്ഷികള്‍ക്കും കന്നുകാലികള്‍ക്കുമുള്ള തീറ്റക്കടകളും തുറക്കാം.
എ വിഭാഗം- എ വിഭാഗം തദ്ദേശസ്ഥാപനങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാകടകളും സ്ഥാപനങ്ങളും ദിവസവും രാവിലെ ഏഴുമുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കാം. പകുതി ജീവനക്കാരേ പാടുള്ളൂ.
ബി വിഭാഗം- അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ദിവസവും ഏഴുമുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കാം. മറ്റുകടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പകുതിജീവനക്കാരുമായി ഏഴുമുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കാം. ഇവിടങ്ങളില്‍ എല്ലാ സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍മാത്രം പ്രവര്‍ത്തിക്കാം. പകുതി ജീവനക്കാര്‍മാത്രം. അക്ഷയകേന്ദ്രങ്ങള്‍ ഏഴുമുതല്‍ ഏഴുവരെ.
സി വിഭാഗം- അവശ്യസാധന കടകള്‍ക്ക് ദിവസവും ഏഴുമുതല്‍ ഏഴുവരെ തുറക്കാം. കല്യാണ ആവശ്യത്തിനുള്ള തുണികള്‍, ആഭരണങ്ങള്‍, ചെരുപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് വെള്ളിയാഴ്ചമാത്രം രാവിലെ ഏഴുമുതല്‍ ഏഴുവരെ മാത്രം തുറക്കാം. വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള ബുക്കുകള്‍ തുടങ്ങിയ വില്‍ക്കുന്നവയ്ക്കും റിപ്പയര്‍ ഷോപ്പുകള്‍ക്കും വെള്ളിയാഴ്ചമാത്രം ഏഴുമുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കാം.
പൊതുപരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോക് ഡൗണ്‍ പ്രദേശത്തുനിന്ന് പരീക്ഷയെഴുതാന്‍ വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എ വിഭാഗം - ഓട്ടോ, ടാക്സി, സര്‍വീസ് അനുവദിച്ചിട്ടുണ്ട്. ടാക്സിയില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്നുപേര്‍ക്കും ഓട്ടോയില്‍ രണ്ടുപേര്‍ക്കും യാത്ര ചെയ്യാം. കുടുംബാംഗങ്ങളാണെങ്കില്‍ എണ്ണം ബാധകമല്ല.
മറ്റുസ്ഥലങ്ങള്‍: ചികിത്സാ ആവശ്യങ്ങള്‍ക്കും ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് വരാനും പോകാനും ഓട്ടോ, ടാക്സി, (ഊബര്‍, ഒല) ഉള്‍പ്പടെ യാത്രയാവാം. യാത്രക്കാരുടെ എണ്ണം എ വിഭാഗത്തിലേത് പോലെ.
കെ.എസ്.ആര്‍.ടി.സി.,സ്വകാര്യ ബസുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വീസ് നടത്താം. എന്നാല്‍ സി,ഡി വിഭാഗം മേഖലയില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. ജില്ല വിട്ടുളള യാത്രയ്ക്ക് സത്യവാങ്മൂലം കരുതണം. ലോക്ഡൗണ്‍ ഉള്ളിടത്ത് പാസ് കൈയ്യില്‍ കരുതേണ്ടതാണ്.
"
https://www.facebook.com/Malayalivartha