ലാബില്‍ ഒരു സമയം 15 പേര്‍ മാത്രം..... ഇരട്ട മാസ്‌ക് , സാനിറ്റൈസര്‍ നിര്‍ബന്ധം... സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെ 28ന് ആരംഭിക്കും....

ലാബില്‍ ഒരു സമയം 15 പേര്‍ മാത്രം..... ഇരട്ട മാസ്‌ക് , സാനിറ്റൈസര്‍ നിര്‍ബന്ധം... സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെ 28ന് ആരംഭിക്കും....
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെ 28ന് ആരംഭിക്കും. വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.ക്യു.എഫ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതലാകും ആരംഭിക്കുന്നത്.
ഒരു സമയം 15 പേരെ വീതമാണ് ലാബില്‍ പ്രവേശിപ്പിക്കുക. കുട്ടികള്‍, അദ്ധ്യാപകര്‍, ലാബ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ഇരട്ട മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.
ശരീരോഷ്മാവ് കൂടുതലുള്ളവര്‍ക്ക് പ്രത്യേക ഹാളിലാകും പരീക്ഷ. കൊവിഡ് സ്ഥിരീകരിച്ച കുട്ടികള്‍ക്ക് നെഗറ്റീവാകുന്ന മുറയ്ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അവസരമൊരുക്കും.
ലാബുകളിലെ ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്ക് മുന്‍പും ശേഷവും സാനിറ്റൈസ് ചെയ്യും. ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങള്‍ മറ്റ് കുട്ടികള്‍ കൈമാറി ഉപയോഗിക്കാന്‍ പാടില്ല. വായു സഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ് മുറികളിലാകണം വൈവ നടത്തേണ്ടത്.
ഒരു സമയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പരീക്ഷയുടെ സമയക്രമം നേരത്തേ അറിയിക്കണം.
ലാബുകളില്‍ വായു സഞ്ചാരം ഉറപ്പുവരുത്തണം. പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് ആവശ്യമെങ്കില്‍ ഇന്ന് മുതല്‍ 25വരെ കുട്ടികളെ സ്‌കൂളിലെത്തിച്ച് പരിശീലനം നല്‍കാം.
ഓരോ വിഷയവും ഇങ്ങനെ
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ലഭ്യമാകുന്നത്ര ലാപ്ടോപ്പുകളും ഉപയോഗിക്കണം. ഫിസിക്‌സിന് പരീക്ഷാ സമയം രണ്ട് മണിക്കൂര്‍. ഒരു വിദ്യാര്‍ത്ഥി ഒരു പരീക്ഷണം ചെയ്താല്‍ മതിയാകും.
ബോട്ടണിക്കും സുവോളജിക്കും ഓരോ മണിക്കൂര്‍ പരീക്ഷ വീതം. മൈക്രോസ്‌കോപ്പ് ഉപയോഗിക്കേണ്ട ചോദ്യങ്ങള്‍ ഒഴിവാക്കി
കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒരു ചോദ്യം മാത്രം ചെയ്താല്‍ മതി. ഇലക്ടോണിക്‌സ് പരീക്ഷയ്ക്ക് ഒന്നര മണിക്കൂറാണ് സമയം
കെമിസ്ട്രി പരീക്ഷാ സമയം ഒന്നര മണിക്കൂര്‍. ഒരു ബാച്ചില്‍ 15 പേര്‍ എന്ന ക്രമത്തില്‍ ഒരു ദിവസം മൂന്ന് ബാച്ച്
പിപ്പറ്റിന് പകരം മെഷറിംഗ് ജാര്‍/ മാര്‍ക്ക്ഡ് ടെസ്റ്റൂബ്/ ബ്യൂററ്റ് എന്നിവ ഉപയോഗിക്കണം. സാള്‍ട്ട് അനാലിസിസ് ഒഴിവാക്കി
"
https://www.facebook.com/Malayalivartha