പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. പനവൂര്‍ കൊച്ചാനായികോണത്ത് വെള്ളംകുടി ഹിദായത്ത് നഗറില്‍ അമീറാണ് പിടിയിലായത്. പെണ്‍കുട്ടിയെ വിജയവാഡയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ എറണാകുളത്തുവച്ച് റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു.
ശനിയാഴ്ച രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയാണെന്ന് മനസിലാക്കി വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു.
കാസര്‍കോട്ട് ജോലി ചെയ്യുകയായിരുന്ന അമീര്‍ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. നെടുമങ്ങാട് സി.ഐ പി.എ. വിനോദ്, എസ്.ഐ ശ്രീജിത്ത്, എസ്.ഐ ധന്യ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha