മെലിഞ്ഞ ആനയ്ക്ക് തൊഴുത്ത്... മുഖ്യമന്ത്രിയാകാന്‍ മൂന്ന് നേരം പത്രസമ്മേളനം വിളിച്ച് വെള്ളം കോരിയ രമേശ് ചെന്നിത്തലയുടെ പതനം വെളിവാകുന്നതായിരുന്നു ഇന്നലത്തെ പ്രകടനം; മുറിവേറ്റ ചെന്നിത്തലയെ ഡല്‍ഹിയില്‍ വിളിച്ച് ഹൈക്കമാന്‍ഡ്; ചെന്നിത്തലയെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചു

രമേശ് ചെന്നിത്തലയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു ഇന്നലത്തെ കെ. സുധാകരന്റെ സ്ഥാനാരോഹണ വേദി. ചെന്നിത്തല പങ്കെടുത്തിരുന്നെങ്കില്‍ സുധാകരന്‍ ഉറപ്പായും പണി കൊടുത്തേനെ. എത്തിയ സ്ഥിതിക്ക് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് കെട്ട് കെട്ടിക്കാനുള്ള ശ്രമമാണ്. സ്ഥാനാരോഹണ വേദിയില്‍ ചെന്നിത്തല പൊട്ടിത്തെറിച്ച് പറഞ്ഞതെല്ലാം ഹൈക്കമാന്‍ഡ് കേട്ടു. ഇനി ശിഷ്യനായ വേണുഗോപാലിന്റെ കീഴില്‍ തോറ്റ സംസ്ഥാനങ്ങള്‍ക്കായി അധ്വാനിക്കാം.
സംസ്ഥാന കോണ്‍ഗ്രസില്‍ മുറിവുണക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു.
വെള്ളിയാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച പുതിയ കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരന്‍ ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് ചെന്നിത്തലയെ രാഹുല്‍ വിളിച്ചത്. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഹൈക്കമാന്‍ഡ് അവഗണിച്ചെന്ന പരാതി ഐ, എ ഗ്രൂപ്പുകളില്‍ വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ അകല്‍ച്ച കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്താതിരിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്.
തിരഞ്ഞെടുപ്പുഫലം വന്നശേഷം കേന്ദ്രനേതൃത്വവുമായി ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ബന്ധം അത്ര സുഖകരമായിരുന്നില്ല. പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ സോണിയാഗാന്ധി രമേശിനെ വിളിച്ചത് മാത്രമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍. ഫലം വന്നശേഷം രാഹുല്‍ഗാന്ധിയുമായി സംസാരവും ഉണ്ടായില്ല.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയുടെ പേര് ഉമ്മന്‍ചാണ്ടി പിന്തുണച്ചിട്ടും ഹൈക്കമാന്‍ഡ് വി.ഡി. സതീശനിലേക്ക് തിരിഞ്ഞതാണ് ഗ്രൂപ്പുകളുടെ അതൃപ്തിക്കു കാരണം. തുടര്‍ന്ന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കുന്നതില്‍നിന്ന് ഉമ്മന്‍ചാണ്ടിയും രമേശും വിട്ടുനിന്നു.
കെ. സുധാകരന്റെ നിയമനവും ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കപ്പുറമായിരുന്നു. വര്‍ക്കിങ് പ്രസിഡന്റുമാരായി ഗ്രൂപ്പുതീരുമാനങ്ങള്‍ക്കതീതമായി നിലകൊണ്ടവരെ നിയോഗിച്ചതും ഗ്രൂപ്പുകളെ ചൊടിപ്പിച്ചു.
ഹൈക്കമാന്‍ഡിനോട് എതിര്‍പ്പുപ്രകടിപ്പിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്യപ്രതികരണത്തിനോ കലഹത്തിനോ തയ്യാറായില്ല. അനുനയത്തിന് മുന്‍കൈയെടുക്കാന്‍ ഹൈക്കമാന്‍ഡിന് ഇതും സഹായമായി.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് പുനഃസംഘടന ആവശ്യപ്പെടുന്ന നേതാക്കളുടെ കൂട്ടായ്മയായ ജി 23ലെ അംഗങ്ങളും രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടിരുന്നു.
ചിരിക്കുന്നവര്‍ സ്‌നേഹിതന്മാരാണെന്ന് കരുതരുതെന്നും നമ്മുടെ മുന്നില്‍വന്ന് പുകഴ്ത്തുന്നവര്‍ ഒപ്പമുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ വെട്ടിത്തുറന്ന് പറഞ്ഞു.
ശത്രുവിനെതിരേ പോരാടാനാവും. എന്നാല്‍, നമ്മുടെശത്രു നമ്മള്‍ തന്നെയാണെന്ന് പാര്‍ട്ടിയെ വിമര്‍ശിച്ച് രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്നനിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. വ്യക്തിപരമായി ഉയര്‍ത്തിയ ആരോപണങ്ങളില്‍ പാര്‍ട്ടിയുടെ പിന്തുണ കിട്ടിയില്ലെന്ന പരാതി ചെന്നിത്തല പരസ്യമായി പ്രകടിപ്പിച്ചു.
കെ. സുധാകരന്‍ ബി.ജെ.പി.യുടെ വാലാണെന്ന സി.പി.എം. ആരോപണം കണ്ടപ്പോള്‍ വിഷമം തോന്നുകയും അതിനെതിരേ പ്രതികരിക്കുകയും ചെയ്തു. തനിക്കെതിരേ ഇതേ ആരോപണമുയര്‍ന്നപ്പോള്‍ പല സ്‌നേഹിതരും അതിനൊപ്പംചേര്‍ന്ന് പോസ്റ്റിടുകയായിരുന്നു. ആരോപണം രമേശ് ചെന്നിത്തലയ്‌ക്കെതിരേയല്ലേ, നമുക്കെന്താ എന്നതരത്തിലായിരുന്നു പലരുടേയും പ്രതികരണം ചെന്നിത്തല പറഞ്ഞു.
"
https://www.facebook.com/Malayalivartha