കാത്തിരുന്ന് ജനിച്ച കണ്‍മണിയെ കാണാന്‍ പോലും കാണാനാവാതെ സഹോദരി യാത്രയായി..... ഒരു ദിവസം പോലും അമ്മയുടെ ചൂടേറ്റ് മയങ്ങാന്‍ ആ കുഞ്ഞിനുമായില്ല... അച്ഛനും അമ്മയും മകളും ആശുപത്രിയിലായതിനുശേഷം പരസ്പരം കണ്ടില്ല, ആ മൂവരും യാത്രയായപ്പോള്‍ തനിച്ചായത് വിപിന്‍ മാത്രം.... അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ഓര്‍മകളുറങ്ങുന്ന വീട്ടില്‍ ഒറ്റയ്ക്ക്, അവരുടെ വേര്‍പാട് ഇതുവരെ ഉള്‍ക്കൊള്ളാനാവാതെ വിപിന്‍....

അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ഓര്‍മകളുറങ്ങുന്ന വീട്ടില്‍ ഒറ്റയ്ക്കായി. ദിവസങ്ങളുടെ ഇടവേളയിലാണ് വിപിന്റെ പ്രിയപ്പെട്ടവരെ കൊവിഡ് കവര്‍ന്നത്. ആദ്യം യാത്രയായത് വിപിന്റെ അച്ഛന്‍ അശോകനായിരുന്നു. പിന്നാലെ സഹോദരി വിജി. ഒടുവില്‍ അമ്മ ലില്ലിക്കുട്ടിയും യാത്രയായതോടെയാണ് വിപിന്‍ ഒറ്റപ്പെട്ടു പോയത്.
പ്രിയപ്പെട്ടവര്‍ കൂടെയില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇനിയും വിപിനായിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറും വലിയവിള നല്ലിയൂര്‍ക്കോണം സ്വദേശിയുമായ ടി. അശോകന്‍ (57)? മേയ് 30നാണ് മരിച്ചത്. കൊവിഡ് ബാധിതരെ സ്വന്തം ഓട്ടോയില്‍ ആശുപത്രിയിലെത്തിക്കാന്‍ മടി കാണിക്കാത്ത അശോകന്‍ സി.ഐ.ടി.യു വലിയവിള യൂണിറ്റ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസം പേരൂര്‍ക്കട ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അശോകന് കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ഭാര്യ ലില്ലിക്കുട്ടിക്കും (50)മകള്‍ വിജിക്കും (28) അസുഖം സ്ഥിരീകരിച്ചു. രോഗബാധിതയാകുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു വിജി. കൊവിഡ് ഗുരുതരമായതോടെ സിസേറിയന്‍ നടത്തി, വെന്റിലേറ്ററിലേക്ക് മാറ്റി. ന്യുമോണിയ ബാധിച്ചതിനാല്‍ ലില്ലിക്കുട്ടിയും വെന്റിലേറ്ററിലായിരുന്നു.12ന് വിജി മരിച്ചു. രണ്ട് ദിവസത്തിന് ശേഷം ലില്ലിക്കുട്ടിയും. കാത്തിരുന്ന് ജനിച്ച കണ്‍മണിയെ കണ്‍നിറയെ കാണാന്‍ പോലും ഇവര്‍ക്കായില്ല. ഒരു ദിവസം പോലും അമ്മയുടെ ചൂടേറ്റ് മയങ്ങാന്‍ ആ കുഞ്ഞിനുമായില്ല.
കൊവിഡ് ബാധിച്ച് ആശുപത്രിയിലായതിന് ശേഷം മൂന്ന് പേരും പരസ്പരം കണ്ടിട്ടില്ല. കുടുംബത്തിലെ ഓരോരുത്തരെയായി മരണം കവര്‍ന്നതും ഇവര്‍ അറിഞ്ഞില്ല. വിജിയുടെ 18 ദിവസം പ്രായമുള്ള കുഞ്ഞ് അനയയ്ക്കും ഭര്‍ത്താവ് അഭിഷേകിന്റെ അമ്മ ജലജയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കൊവിഡ് നെഗറ്റീവായതോടെ കട്ടച്ചല്‍ക്കുഴിയിലെ അഭിഷേകിന്റെ വീട്ടിലാണുള്ളത്. ലില്ലിക്കുട്ടിയുടെ സഹോദരനും കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha