എല്ലാം എല്ലാം കാണുന്നുണ്ട്... സംസ്ഥാന പോലീസ് മേധാവിയാകാനുള്ളവരുടെ പട്ടികയില്‍ ടോമിന്‍ തച്ചങ്കരിയും വന്നതോടെ കളിച്ച് പരേതനും; പോലീസില്‍ നിന്നുതന്നെയാണ് പരാതി പോയതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു; അന്വേഷണത്തില്‍ വള്ളിപുള്ളി തെറ്റാതെ എല്ലാം പുറത്ത്

സംസ്ഥാന പോലീസ് മേധാവിയാകാനുള്ള ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിയുടെ പ്രതീക്ഷകളെ തടയിടാന്‍ പരേതനും രംഗത്ത്. സംസ്ഥാന പോലീസ് മേധാവിയാകാനുള്ളവരുടെ പട്ടികയിലുള്‍പ്പെട്ട ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ പരേതന്റെ പേരിലാണ് പരാതി എത്തിയത്.
പോലീസ് മേധാവിമാര്‍ക്കുള്ള പട്ടിക തയ്യാറാക്കുന്ന യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് ഇടക്കൊച്ചി സ്വദേശി കെ.ടി. തോമസിന്റെ പേരില്‍ പരാതി ലഭിച്ചത്. എന്നാല്‍, തോമസ് ഏഴുവര്‍ഷം മുമ്പ് മരിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നിയമനത്തിനു മുന്നോടിയായി നടക്കുന്ന ഉന്നതതല പോലീസ് ചേരിപ്പോരിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.
തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി. ഇത് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കൈമാറുകയും അത് അന്വേഷണത്തിനായി പോലീസ് മേധാവിക്കു കൈമാറുകയും ചെയ്തിരുന്നു. പരാതിക്കാരനായ കൊച്ചി, വാത്തുരുത്തി, നിലത്തില്‍ ഹൗസില്‍ കെ.ടി. തോമസ് മരിച്ചയാളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതേ വിലാസത്തില്‍ ഗഫൂര്‍ എന്നയാളാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇക്കാര്യം ചീഫ് സെക്രട്ടറി യു.പി.എസ്.സി.യെ അറിയിച്ചു.
ഡി.ടി.പി.യില്‍ തയ്യാറാക്കിയ പരാതി സംബന്ധിച്ച് പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. പോലീസില്‍ നിന്നുതന്നെയാണ് പരാതി പോയതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
സംസ്ഥാനത്തുനിന്ന് യു.പി.എസ്.സി.ക്കു സമര്‍പ്പിച്ച ഒന്‍പത് പേരുടെ പട്ടികയില്‍നിന്ന് മൂന്നുപേരുകള്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കും. അതില്‍നിന്ന് സര്‍ക്കാരിന് പോലീസ് മേധാവിയെ നിയമിക്കാം.
സീനിയര്‍ ഐ.പി.എസ് ഓഫീസറായ ടോമിന്‍ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയായേക്കുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് തടയിടാന്‍ നീക്കം നടന്നത്. ലോക് നാഥ് ബഹ്‌റ ജൂണ്‍ 30ന് വിരമിക്കും. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്. സുധേഷ് കുമാറിനേക്കാള്‍ സീനിയറാണ് തച്ചങ്കരി. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട കേസായിരുന്നു തച്ചങ്കരിക്ക് തടസമായി നിന്നിരുന്നത്. അത് മാറിയതോടെ സാദ്ധ്യതയേറി. അതിന് പിന്നാലെയാണ് പരേതന്റെ പരാതി വന്നത്. അതിനും പരിഹാരമായി.
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരി നിലവില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഡയറക്ടര്‍ ജനറല്‍ ഒഫ് പൊലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആണ്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്.
ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍, കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍,പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് എ.ഡി.ജി.പി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, സിവില്‍ സപ്‌ളൈസ് എം.ഡി, കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ എ.എസ്.പിയായിട്ടായിരുന്നു തുടക്കം. കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് മേധാവിയായിരുന്നു. 2023 ആഗസ്റ്റ് വരെ സര്‍വീസുണ്ട്.
അതേസമയം കേരളാ പോലീസില്‍ പുതിയ മേധാവി ആരാകും എന്നതിനെചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊടുമ്പിരികൊള്ളുകയാണ്. ഐപിഎസ് തലപ്പത്ത് ഇതുസംബന്ധിച്ച വടംവലികള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സാധ്യതയില്‍ മുന്‍പന്തിയിലുള്ള ടോമിന്‍ ജെ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ശ്രമങ്ങളധികവും. രണ്ട് ഉദ്യോഗസ്ഥരുടെയും പേരിലുള്ള കേസുകള്‍ അവസാനിപ്പിക്കാനും കുത്തിപ്പൊക്കാനും ചേരികള്‍ രംഗത്തുണ്ട്. ജൂണ്‍ 30നാണ് ലോക്‌നാഥ് ബെഹ്‌റ വിമരിക്കുന്നത്.
"
https://www.facebook.com/Malayalivartha