വൈദ്യുതി കമ്പി പൊട്ടിവീണ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഷോക്കേറ്റു... ഇന്നലെ രാത്രിയിലായിരുന്നു അപകടം

വൈദ്യുതി കമ്പി പൊട്ടിവീണ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഷോക്കേറ്റു. ഏറ്റുമാനൂരില്‍ പേരൂര്‍ റോഡില്‍ തച്ചകുന്നേല്‍ കരോട്ട് ടി.എന്‍. സുധീര്‍ (45), മക്കളായ സിദ്ധാര്‍ത്ഥ് (18), ആദിത് (15), അര്‍ജുന്‍ (13), സഹോദരീപുത്രന്‍ രഞ്ജിത് എന്നിവര്‍ക്കാണു വൈദ്യുതാഘാതമേറ്റത്.
ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. റോഡില്‍ പൊട്ടിവീണ വൈദ്യുതികമ്പി സുധീറിന്റെ വീട്ടിലേക്കു കയറുന്ന പടിയിലാണ് കിടന്നത്.
കമ്പി വീണു കിടക്കുന്നതറിയാതെ പടിയില്‍ ചവിട്ടിയ സുധീര്‍ വൈദ്യുതാഘാതമേറ്റു വീണു. ഇദ്ദേഹം വീണതു കണ്ട് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഓടിയെത്തിയ മക്കളായ സിദ്ധാര്‍ത്ഥ്, ആദിത്, അര്‍ജുന്‍ എന്നിവര്‍ക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
ഓടിക്കൂടിയ ബന്ധുക്കളും അയല്‍വാസികളും തടിക്കഷണങ്ങള്‍ ഉപയോഗിച്ച് കന്പി ഉയര്‍ത്തി സുധീറിനെയും മറ്റുള്ളവരെയും ആശുപത്രിയില്‍ എത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രഞ്ജിത്തിനും ഷോക്കേറ്റത്. വഴിവിളക്കിനായി വൈദ്യുതി പ്രവഹിക്കുന്ന കന്പിയാണു പൊട്ടിവീണത്.
"
https://www.facebook.com/Malayalivartha