കുഴൽപ്പണം മോഷ്ടിച്ചതു ബി ജെ പി ക്കാരോ? നേതാക്കളെ പ്രതികളാക്കും പതിനെട്ടാം അടവുമായി പോലീസ്

കുഴല്‍പ്പണം മോഷ്ടിച്ചത് ബി ജെ പിക്കാരോ ? കുഴല്‍പ്പണം കൊണ്ടു വന്നതും അടിച്ചുമാറ്റിയതും ബി ജെ പിക്കാര്‍ ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികളെ കൊണ്ട് തന്നെയാണ് പോലീസ് ഇത് പറയിച്ചത്. കുഴല്‍പണം ബി ജെ പിയുടേതാണ്. അത് അടിച്ചുമാറ്റിയതും ബി ജെ പി ക്കാര്‍ തന്നെ.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇതും പറയിക്കാം,ഇതിനപ്പുറവും പറയിക്കാം എന്നതില്‍ ആര്‍ക്കും സംശയമില്ല. കുഴല്‍പ്പണം മോഷ്ടിച്ച പ്രതികളുടെ മൊഴിയെന്ന പേരില്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തിരിമറി ആരോപിക്കപ്പെട്ടിരിക്കുന്നത്.
ബിജെപി നേതാക്കളെ പ്രതികൂട്ടിലാക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാണ് ബി ജെ പി നേതാക്കള്‍ സംശയിക്കുന്നത്. ബി.ജെ പിക്കെതിരെ അവമതിപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രമുഖ നേതാക്കളെ പ്രതികളാക്കാനും നീക്കമുണ്ടെന്നാണ് സംശയം.
കുഴല്‍പ്പണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതെന്നാണ് പോലീസ് പറയുന്നത്. പണം കവര്‍ന്നത് ഇതേ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണെന്നുമാണ് പ്രതികള്‍ കോടതിയില്‍ നല്‍കിയ മൊഴി. തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കേസിലെ പത്ത് പ്രതികളും ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പത്ത് പേരും ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഇത് പോലീസിന്റെ സൃഷ്ടിയാണെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. ജാമ്യം ലഭിക്കണമെങ്കില്‍ ഇങ്ങനെ പറയണം എന്ന് പോലീസ് പ്രതികളെ ഉപദേശിച്ചു കാണുമെന്നാണ് സംശയം.
കുഴല്‍പണ കേസില്‍ ബിജെപിയെ കുരുക്കിലാക്കുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. കവര്‍ച്ചാ പണം ബിജെപിയുടേതാണെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഴല്‍പ്പണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതാണെന്ന് പ്രതികള്‍ പറഞ്ഞാല്‍ അത് ബി ജെ പി ആണെന്ന് തീര്‍ത്തും വ്യക്തമാണ്.
ബിജെപി നേതാക്കള്‍ പറഞ്ഞ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാല പണം ആണിതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജിയില്‍ ഈ മാസം 23 ന് കോടതി തീരുമാനം പറയും. പോലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചാനലുകള്‍ പുറത്തു വിട്ടു. ഇത് പോലീസ് തന്നെ നല്‍കിയതാണെന്നാണ് ബി ജെ പി കരുതുന്നത്.
കവര്‍ച്ചാ സംഘം തട്ടിയെടുത്ത ഹവാലപ്പണം ബിജെപി നേതാക്കള്‍ പറഞ്ഞ പ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധര്‍മരാജന്‍ നിരവധി തവണ ഹവാലപ്പണം കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. രണ്ടു ലക്ഷം രൂപ മാത്രം കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. എന്നാല്‍ ധര്‍മ്മരാജന്‍ കോടികളാണ് എത്തിച്ചത്.
ധര്‍മരാജന്റെ ഡ്രൈവര്‍ ഷംജീറിന്റെ കൈവശം മൂന്നരക്കോടി രൂപയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതൊന്നും ധര്‍മരാജന്റെ കൈയിലില്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ധര്‍മരാജന്‍ സമര്‍പ്പിച്ചാല്‍ അത് പുനപരിശോധിക്കണമെന്നും പൊലീസ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നഷ്ടപ്പെട്ട പണം ബിജെപിയുടേതല്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇതു ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. ഒരു കോടി നാല്‍പതു ലക്ഷം രൂപ ഇതിനോടകം കണ്ടെടുത്തു. ബാക്കിയുള്ള പണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനു വേണ്ടി പോലീസ് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല.
ഇന്നത്തെ അവസ്ഥയില്‍ ബി ജെ പിയുടെ സമുന്നത നേതാക്കളെ കേസില്‍ കുരുക്കാനുള്ള തെളിവൊന്നും പോലീസിന്റെ കൈയിലില്ല. കുഴല്‍ പണം കൊണ്ടു വന്നത് ബി ജെ പി നേതാക്കളല്ല. അതു കൊണ്ടു തന്നെ ബി ജെ പി നേതാക്കളെ കേസില്‍ കുരുക്കാന്‍ കഴിയില്ല. ധര്‍മ്മരാജന്‍ കേസിലെ പ്രതിയാണ്.
പ്രതിയില്‍ നിന്ന് മൊഴിയെടുത്ത് ബി ജെ പി നേതാക്കളിലേക്ക് കേസ് തിരിച്ചുവിടാനാണ് സി പി എം ശ്രമിക്കുന്നത്. അതുകൊണ്ടാണ് കവര്‍ച്ചയുടെ ഉത്തരവാദിത്വവും ബി ജെ പിയിലേക്ക് തന്നെ തിരിക്കുന്നത്. സര്‍ക്കാര്‍ നീക്കം പൊളിക്കുക അത്ര എളുപ്പമല്ല.
"
https://www.facebook.com/Malayalivartha