പരുക്കേറ്റ യുവതി മരിച്ചു..... ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.... ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ എത്തിയപ്പോഴാണ് അപകടം, മെയ് 15നാണ് അപകടം ഉണ്ടായത്

പരുക്കേറ്റ യുവതി മരിച്ചു... ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുരം സ്വദേശിനി നജീറ(21)യാണ് മരിച്ചത്. മെയ് 15നായിരുന്നു അപകടം.
അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടിരുന്ന ലിഫ്റ്റില്‍ കയറിയപ്പോഴാണ് അപകടം. എന്നാല്‍ ലിഫ്റ്റില്‍ കയറരുതെന്ന മുന്നറിയിപ്പു ബോര്‍ഡുകളൊന്നും മുന്നില്‍ സ്ഥാപിച്ചിരുന്നില്ല.
ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ എത്തിയപ്പോഴാണ് യുവതി അപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha