സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചതായി സംശയം ...സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ച് രണ്ടു പേര്‍ മരിച്ചുവെന്ന് പോലീസ് നിഗമനം... രണ്ട് പേരുടെ നില ഗുരുതരം

സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചതായി സംശയം ...സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ച് രണ്ടു പേര്‍ മരിച്ചുവെന്ന് പോലീസ് നിഗമനം... രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ കോവിഡ് സ്റ്റെപ്പ് ഡൗണ്‍ സിഎഫ്എല്‍ടിസിയായ ഇവിടുത്തെ താല്‍ക്കാലിക നൈറ്റ് വാച്ച്മാന്‍ പട്ടാഴി വടക്കേക്കര ചെളിക്കുഴി ആശ്രയയില്‍ മുരുകാനന്ദന്‍ (53), ഓട്ടോ ഡ്രൈവര്‍ കടുവാത്തോട് പാറവിള പുത്തന്‍വീട്ടില്‍ പ്രസാദ് (50) എന്നിവരാണ് മരിച്ചത്.
ചെളിക്കുഴിയില്‍ രാജേന്ദ്ര വിലാസത്തില്‍ മരപ്പണിക്കാരനായ രാജീവ് (48), കടുവാത്തോട് സ്വദേശി ഗോപി (60) എന്നിവരാണ് ആശുപത്രിയിലുള്ളത്. രാജീവിന്റെ കാഴ്ചയെ സാരമായി ബാധിച്ചിട്ടുണ്ട്.
പത്തനാപുരം ജനതാ ജങ്ഷനിലെ സ്വകാര്യ ആശുപത്രി നാലുവര്‍ഷത്തോളമായി പ്രവര്‍ത്തനമില്ലായിരുന്നു. അടുത്ത കാലത്താണ് കോവിഡ് ചികിത്സയ്ക്ക് ഇവിടെ സൗകര്യം ഒരുക്കിയത്.
കെട്ടിടത്തിലെ ഗോഡൗണില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ഇവര്‍ കഴിച്ചതാകാമെന്ന് പോലീസ് നിഗമനം. താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മുരുകാനന്ദന്‍ ഇവിടെ സൂക്ഷിച്ചിരുന്ന സര്‍ജിക്കല്‍ സ്പിരിറ്റ് കൊണ്ടുപോകുകയും സുഹൃത്തുക്കള്‍ക്കൊപ്പം ഇത് ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.
സര്‍ജിക്കല്‍ സ്പിരിറ്റ് മീഥൈല്‍ ആള്‍ക്കഹോള്‍ ആണെന്നതിനാല്‍ മരണം സംഭവിക്കാമെന്നും എന്നാല്‍, മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ കൃത്യമായി മനസ്സിലാകുകയുള്ളൂവെന്നും എക്‌സൈസ് അസിസ്റ്റന്റ് കമീഷണര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha