എംപുരാന് മുന്‍പ്, മറ്റൊരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പൃഥ്വിരാജ്; ചിത്രത്തിന് പിന്നിൽ മകള്‍ ആലി എഴുതിയ കഥ പ്രചോദനം!! ആകാംഷയോടെ ആരാധകർ

ലൂസിഫറിന്റെ പാര്‍ട്ട് 2 ആയ എംപുരാന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പൃഥ്വിരാജ്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്, നിയന്ത്രണങ്ങള്‍ക്കകത്തു നിന്നുകൊണ്ടു തന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആലോചിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും പൃഥ്വിരാജ് കുറിച്ചു.
മകള്‍ ആലി എഴുതിയ കഥയിലെ ചില വരികളുടെ ചിത്രവും ഇതിനൊപ്പം നടന്‍ പങ്കുവെച്ചിട്ടുണ്ട്. ലോക്ഡൗണില്‍ താന്‍ കേട്ട ഏറ്റവും മികച്ച കഥയാണിതെന്നും പക്ഷേ ഈ മഹാമാരി കാലത്ത് ഈ കഥ ചിത്രീകരിക്കുക അസാധ്യമായതിനാല്‍ പുതിയ ഒരു കഥയെ പറ്റി ആലോചിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
'ഈ ലോക്ഡൗണില്‍ ഞാന്‍ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മറ്റൊരു സ്‍ക്രിപ്റ്റ് തിരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്‍ക്ക് പിന്നിലെത്താന്‍ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ചെയ്യുന്ന സിനിമയെ കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ ഉടന്‍ അറിയിക്കാം.' പൃഥ്വി കുറിച്ചു.
രണ്ടാം ലോക മഹായുദ്ധം വന്നപ്പോള്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു അച്ഛനും മകനും അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയതും രണ്ട് വര്‍ഷത്തിനു ശേഷം യുദ്ധം അവസാനിച്ചപ്പോള്‍ വീട്ടിലെത്തി സന്തോഷത്തോടെ ജീവിച്ചതുമാണ്, പൃഥ്വിരാജിന്റെ മകള്‍ ആലിയുടെ കഥ.
https://www.facebook.com/Malayalivartha